Wednesday, June 1, 2011

മഴ മഴയോട്..

ആരവത്തിന്റെ ഭാഷ എനിക്കറിയില്ല
എന്താവാം തുള്ളി തുള്ളിയോടു പറഞ്ഞിരിക്കുക..
അത് പ്രണയത്തിന്റെ ഭാഷയെന്നു കാറ്റ്.... ഇലകളും അതേറ്റു പാടുന്നു... ഞാന്‍ നിന്നില്‍ എപ്പോഴും ഉണ്ടാവുമെന്ന്... മണ്ണില്‍ ലയിക്കുമ്പോഴും ഒരുമിച്ച്...
അതെ ഇനി നമുക്ക് കണ്ടു തീരാത്ത സ്വപ്നങ്ങളുടെ കണ്ണീര്‍ പോലെ വീണു ചിതറാം...
...തുള്ളി തുള്ളിയില്‍ ചിതറുമ്പോഴും ആത്മാവിന്റെ തുറസ്സില്‍ തോരാതെ പ്രണയം...
മഴനൂല്‍ വളഞ്ഞു മണ്ണില്‍ കുത്തി... പ്രാര്‍ഥനയോടെ... എന്താവാം പ്രാര്‍ഥനയുടെ പൊരുള്‍

No comments:

Post a Comment