Thursday, June 2, 2011

'മല്യാലം അരിയാത്ത കുട്ടീടെ പടം

സ്ഥലത്തെ റിട്ടയെര്ട് അധ്യാപകനും, പൌര പ്രമുഖനും,സഹകാരിയുമായ ഗോപാലന്‍ മാഷിന്റെ ഷഷ്ടിപൂര്‍ത്തി, നിരവധി പരിപാടികളോടെ ആഘോഷിക്കാന്‍ തിരുമാനിച്ചു..പരിപാടികളുടെ കൂട്ടത്തില്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം നടത്തുവാന്‍ മാഷിന് ഒരു ആഗ്രഹം.. സംഘാടകര്‍ അതിനായി നിരവധി കുട്ടികളെ സംഘടിപ്പിച്ചു..തദിവസം രാവിലെ കുട്ടികള്‍ ച്ചായ പെന്‍സിലും, കടലാസുമായി ഉത്സാഹത്തോടെ എത്തിച്ചേര്‍ന്നു..മാഷ്‌ മത്സരത്തിന്റെ വിഷയം പ്രഖ്യാപിച്ചു.. കോഴിയും, മക്കളും... അപ്പോള്‍ കൂടെയുള്ള ഒരു ആധുനിക അമ്മ പറഞ്ഞു.. സാര്‍ എന്റെ കുറ്റിക്കു മല്യാലം അരിയില്ല എന്ന്..മാഷ് ആകെ കുഴപ്പത്തില്‍ ആയി..ഒടുവില്‍ മാഷ് ആ കുട്ടിക്കു വിഷയം" ചിക്കന്‍ വിത് ബേബീസ് " എന്നു പറഞ്ഞു കൊടുത്തു..കുട്ടികള്‍ വര തുടങ്ങി..നിരവധി വര്‍ണങ്ങളില്‍ ഉള്ള കോഴി കുഞ്ഞുങ്ങള്‍ കടലാസില്‍ നിറഞ്ഞു..കൂട്ടത്തില്‍ ചില വിരുതന്മാര്‍ വയലറ്റ്,പച്ച നിറത്തില്‍ ഉള്ള കുഞ്ഞുങ്ങളെയും വരച്ചു..മത്സരം കഴിഞ്ഞു മാഷ് ചിത്രങ്ങള്‍ നോക്കാന്‍ തുടങ്ങി..കോഴീടെ കൂടെ ചിക്കി പെറുക്കി നടക്കുന്ന കുഞ്ഞുങ്ങള്‍, കോഴീടെ പുറത്തു കയറിയിരിക്കുന്ന തുടങ്ങി നിരവധി ചിത്രങ്ങള്‍.. ഒടുവില്‍ നമ്മുടെ മല്യാലം അരിയാത്ത കുട്ടീടെ പടം നോക്കിയപ്പോള്‍ മാഷിന്റെ കണ്ണ് തള്ളി പോയി...അത് ഇങ്ങനെ ആയിരുന്നു.. ഒരു പാത്രത്തില്‍ ഒരു ഫുള്‍ പൊരിച്ച കോഴിയും, അതിന്റെ ചുറ്റും കത്തിയും, മുള്ളുമായി കൊതിയോടെ ഇരിക്കുന്ന കുട്ടികളും

3 comments:

  1. സമ്മാനം കൊടുക്കേണ്ടത് മല്യാലം അരിയാത്ത കുട്ടി വരച്ച ചിത്രത്തിനാണ്.ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഗോപാലന്മാഷിന്
    കാഴ്ച്ച മങ്ങിയിട്ടുണ്ട്.ഒന്നുകൂടി ആ ചിത്രം നന്നായി നോക്കൂ!
    പൊരിച്ച കോഴിയുടെ മുന്നില്‍ കൊതിയോടെ കത്തിയും മുള്ളുമായി
    തിന്നാന്‍ ഇരിക്കുന്നത് കുട്ടികളല്ലല്ലോ;അവളുടെ മാതാപിതാ
    ക്കളല്ലേ?.....സ്വത്വാവിഷ്ക്കാരംകൂടിയാണല്ലോ ചിത്രകല!
    കഥ വളരെ നന്നായി.

    ReplyDelete