Thursday, December 1, 2011

എന്താണ് സദാചാരം എന്ന വാക്കിന്റെ അര്‍ഥം? നല്ല ശീലങ്ങള്‍ അല്ലെങ്കില്‍ നല്ല ആചാരങ്ങള്‍ എന്നാണോ? അല്ലെങ്കില്‍ നല്ല നടപ്പിനു വേണ്ടി ഓരോ മതങ്ങളും നിഷ്കര്‍ഷിക്കുന്ന ഓരോ സംഹിതകളോ? സദാചാരം എന്നത് ഓരോ വ്യക്തികളെയും, അവരുടെ ബന്ധങ്ങളെയും അനുസരിച്ച് ഇരിക്കുന്നു....ഭാര്യ ഭര്‍തൃ ബന്ധം, സഹോദ സഹോദരി ബന്ധം, സുഹൃത്ബന്ധം തുടങ്ങി അവക്കനുസരിച്ചു മാറുന്നു...ഒരു വ്യക്തിയുടെ പെരുമാറ്റം തുടങ്ങി അവന്‍ ഉച്ചരിക്കുന്ന വാക്കുക...ള്‍ വരെ സദാചാര പരിധിയില്‍ വരുന്നു..ഇതൊക്കെയാണെങ്കിലും സദാചാരം എന്ന് പറയുമ്പോള്‍ മലയാളി മനസിലേക് ആദ്യം കടന്നു വരുന്ന പദം ലൈംഗീകത തന്നെയാണ്.. അതുകൊണ്ട് തന്നെ സദാചാര വിരുദ്ധം എന്ന് കേള്‍കുമ്പോള്‍ എന്താണ് സത്യാവസ്ഥ എന്ന് തിരക്കാതെ ലൈംഗീകവിരുദ്ധത എന്ന് ഉറപ്പിക്കുന്നു..ഒരു വീട്ടില്‍ അന്യനായ ഒരു വ്യക്തിയെ കാണുമ്പോള്‍ അതും സദാചാര വിരുദ്ധമായി ഉറക്കെ വിളിച്ചു കൂവുന്നു..സദാചാരപോലിസ് ചമയാന്‍ ജനത്തിന് അധികാരമുണ്ടോ? അന്യായം ആയ , അല്ലെങ്കില്‍

കാരണമറിയാത്ത കാര്യങ്ങളില്‍ ഒരാളെ അപകീര്‍ത്തി പെടുതുന്നതും, മോശപ്പെടുത്തി സംസാരികുന്നതും,നിയമം കയ്യിലെടുത്തു ദേഹോപദ്രവം ചെയ്യുന്നതും നല്ല പ്രവര്‍ത്തികള്‍ അല്ല, അതും സദാചാരവിരുധത്തില്‍ വരുന്ന കാര്യം തന്നെയാണ്.. അങ്ങനെ ഒരു വ്യക്തിയെ കണ്ടാല്‍ തന്നെ അതിന്റെ കാരണം, അല്ലെങ്കില്‍ ന്യായ വശങ്ങള്‍ പറയുവാന്‍ ആ വ്യക്തിക്കും, അതുമായി ബന്ധമുള്ളവര്‍കും , അവരുടെ വീട്ടുകാര്കോ അവസരം നല്‍കേണ്ടതില്ലെ? നാട്ടുകാര്‍ അന്യനായി കാണുന്ന വ്യക്തി ആ വീട്ടുകാരുടെ സ്വന്തമായികൂടെന്നുണ്ടോ?ഈ സദാചാര പോലീസ് ചമയുന്നവരില്‍ എത്ര പേരുണ്ടാവും, മറ കിട്ടിയാല്‍ സദാചാരവിരുധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍...മനസ്സ് കൊണ്ടെങ്കിലും പരസ്ത്രീയെയും പുരുഷനെയും ഭോഗിക്കാത്ത, ആഗ്രഹിക്കാത്തവരായി എത്ര പേരുണ്ടാവും ചുറ്റിലും ? അന്യരുടെ ജീവിതത്തിലേക് എത്തി നോക്കുവാനുള്ള ത്വരയാണ് മലയാളികള്‍ക്ക്...ചുറ്റും നടക്കുന്ന സത്വര ശ്രദ്ധ വേണ്ടുന്ന കാര്യങ്ങള്‍ അവര്‍ അറിയുന്നില്ല, അല്ലെങ്കില്‍ കണ്ടില്ല്ലെന്നു നടിക്കുന്നു.. മാറ്റം വരേണ്ടത് മലയാളിയുടെ മനസ്സിനാണ്‌..തങ്ങളെ, തങ്ങളുടെ കുടുംബത്തിനെ ബാധിക്കാത്ത അനാവശ്യ കാര്യങ്ങളില്‍ ഇടപ്പെട്ട് സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിക്കുന്ന മലയാളിയുടെ കപട സദാചാരമാണ് മാറേണ്ടത്.......
മെച്ചപ്പെട്ട വിദ്യാഭ്യാസം, നല്ല ഭക്ഷണം, വസ്ത്രം, സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും പ്രിയപ്പെട്ടവര്‍, ഇവയെല്ലാമായിട്ടും ത്രിപ്തിപ്പെടാത്ത ഇന്നിന്റെ ബാല്യവും, കൌമാരവും.. .ഇവയെല്ലാം സ്വപ്നം കണ്ടു,സ്വന്തം അവകാശങ്ങള്‍ നഷ്ട്ടപ്പെട്ടു, ശൈശവം നിഷേദിക്കപ്പെട്ടു ,പണിശാലകളിലും, അടുക്കള പുറങ്ങളിലും ,ബാല്യവും, കൌമാരവും മറന്നു പോയ ഒരു പറ്റം കുട്ടികളും ഇവിടെയുണ്ട്.. ചിരികാനും, കളികുവാനും, മറന്ന, അക്ഷരങ്ങളു...ടെയും, വര്‍ണ്ണങ്ങളുടെയും ലോകം മറന്നവര്‍..എന്റെ ഒരു സുഹൃത്ത്‌ വഴി ഞാന്‍ അറിയുവാനിടയായ ഒരു കാര്യം നിങ്ങളോട് പങ്കുവെക്കുകയാണ്...പലര്‍ക്കും ചിലപ്പോള്‍ അറിയാവുന്ന കാര്യമാവാം ഇതു.. "CHILD LINE " എന്ന ദേശീയ പദ്ധതിയെ കുറിച്ച്..സഹായം ആവശ്യമുള്ള കുട്ടികള്‍കിടയില്‍ പ്രവര്‍ത്തിക്കുന്ന, "1098 "എന്ന സൌജന്യമായി വിളിക്കാവുന്ന ഫോണ്‍ വഴി ഏതു ആപല്‍ ഘട്ടങ്ങളിലും, സഹായം എത്തിക്കുവാനും, അവരെ സംരക്ഷികുവാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയാണിത്.. കുട്ടികള്‍കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്..തെരുവ് കുട്ടികള്‍, ബാലവേല, ഭിക്ഷാടനം, ചെയ്യുന്നവര്‍, അത്യാഹിതം, ദുരന്തം, കലാപം ഇവക്ക് ഇരയായവര്‍, Hiv, Aids ബാധിതര്‍, വഴിതെറ്റി പോവുന്നവര്‍, മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍, ചൂഷണത്തിന് ഇരയായവര്‍, കുറ്റവാളികളുടെ കുട്ടികള്‍, ലഹരിക് അടിമയായവര്‍, ശാരീരിക, ലൈംഗീക പീടനതിനു ഇരയായവര്‍ ഇവരാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നവര്‍...അനാഥരും, അശരണരും ആയ കുട്ടികള്‍ക്ക് ശിശുമന്ദിരം തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി സംരക്ഷണം ഉറപ്പുവരുത്തുന്നു..അത്യാഹിതത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചു അടിയന്തിര വൈദ്യസഹായം നല്‍കുന്നു, മാനസിക വ്യഥ അനുഭവികുവര്ക് കൌന്സലിംഗ് നല്‍കുന്നു, ചൂഷണം അനുഭവികുന്നവര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നു., തുടങ്ങി നിരവധി സഹായങ്ങള്‍ ഇവര്‍ ചെയ്യുന്നുണ്ട്...കേരളത്തില്‍, കാസര്‍ഗോഡ്‌, കണ്ണൂര്‍, കൊഴികോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ "CHILD LINE പ്രവര്‍ത്തിക്കുന്നു..ennu ഞാന്‍ ഈ നമ്പറില്‍ വിളിച്ചു വിവരങ്ങള്‍ അന്വേക്ഷികുകയും അവര്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും, മറുപടിയും നല്‍കുകയും ചെയ്തു....പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വായിച്ചിട്ട് 1098 എന്ന നമ്പര്‍ സേവ് ചെയുമെന്നു കരുതട്ടെ..ദുരുഹ സാഹചര്യ്തിലോ, സഹായം അഭ്യ്ര്തിചിട്ടോ, അത്യാഹിതത്തില്‍ പെട്ടോ, ഒറ്റക്കായോ ഒരു കുട്ടി നില്‍ക്കുന്നത് കണ്ടാല്‍ ഉടനടി ഈ നമ്പറില്‍ അറിയിക്കുക..നിയമ സംബന്ധമായ ഒരു നടപടിക്കും നമ്മള്‍ പോവേണ്ട കാര്യമില്ല..ഒരു കുട്ടിയുടെ ജീവിതത്തിനു തെളിച്ചമെകാന്‍ പരോക്ഷമായെങ്കിലും നമുക്ക് കഴിഞ്ഞാല്‍ അതൊരു പുണ്യം തന്നെയാകും.....