"മനുഷ്യന് " - അവന്റെ ജന്മത്തിലൂടെ,ഭാവനയിലൂടെ ഭൂമി സുന്ദരിയായി. മനുഷ്യനിലൂടെ, ചന്ദ്രക്കല ഒരിക്കല്‍ ചോദിച്ചു പോലും-" ദേവീ,മനുഷ്യരെ ഇവിടേക്ക് കൂടി വിടുമോ? അവന്റെ aa സൌഭാഗ്യങ്ങള്‍ എനിക്കും വേണമെന്നുണ്ട്.." വയലാറിന്റെ ഭൂമി സനാഥയാണ് എന്ന കവിത ഈണത്തില്‍ പറയുന്ന കഥയാണിത്..
ഉവ്വ്,......നാല്‍ക്കാലികള്‍ക്കു പിന്നാ...ലെ എത്തിയ ഇരുകാലി മൃഗം ഭൂമിയെ അത്ഭുധപെടുത്തി ..തീയില്‍ തുടങ്ങി ബഹിരാകാശത്ത് വരെ അവന്‍ കോട്ടകള്‍ പണിതു തുടങ്ങി..കവികള്‍ ഭാവനയില്‍ കണ്ടത് എല്ലാം അവന്‍ സ്വന്തമാക്കി..ഇനിയും ഉണ്ട് ഏറെ എന്ന ഹുങ്കും കാട്ടി..
ആരുടെയെങ്കിലും തലയില്‍ തൊട്ടാല്‍ അവന്‍ ഭസ്മം ആയി തീരുമെന്ന അനുഗ്രഹത്തിന്റെ അഹങ്കാരത്തില്‍ കുറെ കൊലകള്‍ നടത്തി ഒടുവില്‍ സ്വന്തം നെറുകയില്‍ കൈ വെച്ച് മരിച്ച ഭസ്മാസുരന്റെ ജീനുകളും ഉണ്ടല്ലോ മനുഷ്യനില്‍..ആണവായുധം,തീവ്രവാദം, പരിസ്ഥിതി നശീകരണം,...ജീവന്‍ ഇല്ലാത്ത പഴയ അവസ്ഥയിലേക്ക് കൊണ്ടു വിടാന്‍ മനുഷ്യന്‍ മത്സരിക്കുകയാണ്.... സര്‍വ്വ നാശത്തിന്റെ മറ്റൊരു റിമോട്ട് കണ്ട്രോള്‍ കൂടിയുണ്ട്..വഴി തെറ്റിയ അവന്റെ മനസ്സ്..
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വാര്‍ത്തകള്‍ നോക്കാം- അഞ്ചു വയസ്സ് കാരിയെ പിതാവിന്റെ കാമുകി കൊലപ്പെടുത്തി, വിവാഹം ഉറപ്പിച്ച യുവതി ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു..കല്യാണ പന്തലില്‍ നിന്നും വധു ഇറങ്ങി ഓടി, ഭര്‍ത്താവിന്റെ അനുവാദത്തോടു കൂടി ഭാര്യയെ പീഡിപ്പിച്ചു, കൌമാരം എത്താത്ത മകളെ അച്ഛന്‍ പലര്‍ക്കും കാഴ്ച വെച്ചു..ഇതെല്ലാം നമ്മുടെ കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ആണു..
ലൈംഗീക പീഡനങ്ങള്‍ അതിന്റെ എല്ലാ വൈകൃതതോടും കൂടി പടര്‍ന്നു കഴിഞ്ഞിരിക്കുന്നു..അതിനു പുറകെ വിവാഹ ഇതര ബന്ധങ്ങളും, അതിനെ തുടര്‍ന്നുള്ള കുറ്റ കൃത്യങ്ങളും ഇരുന്നു..മരണങ്ങളും , കൊലപാതകങ്ങളും ഏറുന്നു..ഭൂമിയെ സനാ ഥ ആക്കിയ മനുഷ്യന് എന്തു പറ്റി?
ബന്ധങ്ങളില്‍, ജീവിത സാഹചര്യങ്ങളില്‍, സാമ്പത്തിക സ്ഥിതിയില്‍ എല്ലാം അസംതൃപ്തി, അവിശ്വാസം, മത്സരം, പിന്നെ മദ്യവും....മനുഷ്യന് മനസ്സ് എന്ന വരം കൊടുക്കുമ്പോള്‍ പ്രകൃതി ഒരു നിബന്ധന കൂടി വെച്ചിരിക്കണം-അതു തകര്‍ന്നാല്‍ പിന്നെ നീയില്ല എന്നോര്‍ത്ത് വേണം മുന്നോട്ടു ഉള്ള ചുവടുകള്‍ എന്നു.. ഒരു ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ പല ബന്ധങ്ങള്‍,
. ഒളിച്ചും, പാത്തും ഉള്ള പല ജീവിതങ്ങള്‍.....ഇരുണ്ട ബന്ധങ്ങളുടെയും, അതിന്റെ മണം പിടിചെത്തുന്ന ചോര തുള്ളികളുടെ കഥ പറയുന്നു..
നിര്‍വ്വചനങ്ങള്‍ ഇല്ലാത്ത ബന്ധങ്ങള്‍,ആത്മാക്കളെ അരിഞ്ഞു വീഴ്ത്തുന്നു..ഗ്രഹങ്ങളും, നക്ഷത്രങ്ങളും അസൂയയോടെ നോക്കി കണ്ട ഭൂമി ,ഇപ്പോള്‍ പാപ ഭാരത്താല്‍ തല കുനിക്കുന്നു..
ശക്തമായ ബന്ധങ്ങള്‍ക്കും, സൌഹൃദങ്ങള്‍ക്കും, സ്നേഹത്തിനും മാത്രമേ മനുഷ്യരെ ഈ അവസ്ഥകളില്‍ നിന്നും രക്ഷിക്കാനാവൂ ..ബുദ്ധിയും, ഓര്‍മശക്തിയും മരവിപ്പിക്കുന്ന മദ്യവും,ലഹരി മരുന്നും ഇല്ലാതാക്കിയാല്‍ മാത്രമേ നന്മക്കു ഇവിടേ കാലു കുത്താനാവൂ..തളര്‍ന്നു പോവുമ്പോള്‍ "ഞാനുണ്ട് കൂടെ "എന്നു പറഞ്ഞു ചേര്‍ത്ത് നിര്‍ത്താനും, തോളില്‍ കയ്യിട്ടു ആശ്വസിപ്പിക്കാനും, തട്ടിയുറക്കാനും.....തീരുമെന്ന് ഉറപ്പുള്ള ആയുസ്സില്‍ നമുക്ക് കിട്ടുന്ന കുറച്ചു സമയം..,
"optimum use of opportunity"എന്ന പുതുലോകത്തിന്റെ ആശയം ഇവിടെയും ബാധകമല്ലേ?വെയില്‍ ഉള്ളപ്പോള്‍ വൈക്കോല്‍ ഉണക്കാന്‍ പഠിപ്പിച്ച ചരിത്രത്തില്‍ നിന്നു സ്വാര്‍ഥതയുടെ അംശം മാത്രം ഊറ്റി യെടുത്തു നമ്മള്‍..ആനന്ദത്തോടെ, തൃപ്തിയോടെ, സഹകരണത്തോടെ മാന്യമായി ജീവിക്കുക എന്നത് സൌകര്യ പൂര്‍വ്വം മറന്നു നമ്മള്‍..അതിനുള്ള പിഴ ഒടുക്കുകയാണ് ഇപ്പോള്‍..
ഭൂമിയുടെ ഭരണം മനുഷ്യരാണ്..- അവന്റെ ധിഷണയും, ചിന്തയും, നന്മയും, നല്ല മനസ്സുമാണ്..സൃഷ്ടിയുടെ ഉദാത്തരൂപം, പദവിക്കൊത്ത പെരുമാറ്റവും നമ്മളില്‍ നിന്നുണ്ടാവണം..വീണ്ടെടുക്കുക ,ഭൂമിയുടെ തല യെടുപ്പ് ...വീണ്ടും അവള്‍ സനാഥയാവട്ടെ
(കടപ്പാട്..മനോരമ പത്രത്തോട്...) ..
Wednesday, June 15, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment