ആത്മഹത്യ ഭയമായിരുന്നു. ഭീരുത്വം കൊണ്ടല്ല.... മരണത്തില്‍ പോലും തന്റെ ആത്മാവിനെയും, ശരീരത്തെയും, വാക്കുകള്‍ കൊണ്ടു കുത്തിനോവിക്കുവാന്‍ അണി ചേര്‍ന്നവര്‍ .. അതിനു മുമ്പ് കണ്ടിരുന്ന മുഖങ്ങള്‍ അല്ല അതെന്നു മനസ്സിലായി. മുഖം മാത്രം. എല്ലാം ഒന്ന് പോലെ.. വികാരങ്ങളുടെയും വിചാരങ്ങളുടെയും ഏറ്റിറക്കമാണ് മുഖങ്ങള്‍ക്ക...ു മാറ്റം വരുത്തുന്നത് എന്ന് നീ എത്രയോ പറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവര്‍ എന്നു കരുതിയവര്‍ ഉള്‍പ്പെടെ... എല്ലാവരും ഉണ്ടാവുമെന്ന് അറിയാം..
എന്നിട്ടും.. മരണത്തിന്റെ മരവിച്ച മൌനത്തിലേക്ക് , ജീവിതത്തിനും, മരണത്തിനും ഇടക്കുള്ള നൂല്‍പ്പാലത്തില്‍ തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടു തിരിഞ്ഞു നോക്കാതെ നടന്നു..
സ്വപ്‌നങ്ങള്‍ ആയിരുന്നവ.. വീണ്ടും ഉറപ്പിക്കാന്‍ ശ്രമിച്ചു പിന്‍വിളികളും കരച്ചിലും ഒക്കെ സ്വപ്‌നങ്ങള്‍ ബാക്കി വച്ചത്.. ക്ഷണത്തില്‍ അണയുന്നത്...
പകലോ രാത്രിയോ എന്നുറപ്പിക്കാന്‍ ആവാത്തൊരു തലത്തില്‍ ഞാന്‍ നില്‍ക്കുന്നു.
നിദ്രയുടെ രണ്ടാം യാമത്തില്‍ സ്വയം ചികഞ്ഞെടുക്കാന്‍ വിധിക്കപെട്ട നിമിഷങ്ങള്‍ക്കിടയില്‍
ഓര്‍മകളുടെ കല്‍പ്പടവുകളില്‍ ഞാന്‍ കാത്തിരുന്നത് എന്തിനെന്നറിയാതെ...
സ്മൃതിമഴ നനയാന്‍ ഒരിക്കലും നീ വരില്ലെന്നറിഞ്ഞിട്ടും..
ഇല്ല.. എനിയെനിക്കാവില്ല എന്‍ ഹൃദയ നിശിതങ്ങളെ ഒരു ചിരി കൊണ്ട് മായ്ക്കുവാന്‍ ...
മറവിയുടെ സെമിത്തേരിയില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഏദനോളം പഴക്കമുണ്ട്. അതിലേറെ പഴക്കമുണ്ട് പ്രണയത്തിനും..
ഇനിയും ജീവന്‍ വയ്‌ക്കരുതെയന്ന പ്രാര്‍ത്ഥനകള്‍ വിഫലമാവുന്നുവോ ?
ഇപ്പോഴും വിശ്വസിക്കുന്നു; നീ ഞാന്‍ തന്നെയായിരുന്നെന്ന്. ഒരിക്കല്‍ വിളിച്ചുപറഞ്ഞ സ്വപ്‌നങ്ങളുടെ പേരില്‍ .
നിനക്ക് മാപ്പു നല്‍കുന്നു, മറവിയെ മറച്ച ഹൃദയത്തിന്റെ ആര്‍ദ്രതയുടെ പേരില്‍ ...
ഇന്നെന്റെ ചുണ്ടിലൊരു ചിരിയുണ്ട്, നിന്റെ അതെ ചിരി. ആര്‍ദ്രതയുടെ.....
Tuesday, June 28, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment