Wednesday, July 27, 2011

രുചി

കടലിനപ്പുറം നീ
ശൈത്യം പുതച്ചു..
എങ്കിലും നീ വിയര്‍ക്കുന്നു.
...ഞാനോ,സങ്കട കടലിലും....
സഹനത്തിന്റെ കൊടും ചൂടില്‍.
നിന്റെ വിയര്‍പ്പിനും,
എന്റെ കണ്ണുനീരിനും.
നമുക്കിടയിലുള്ള കടലിനും
ഒരേ രുചി... ..

2 comments:

  1. ഇത് എന്റെയും കൂടി അനുഭവമാണ്...

    ഹൃദയത്തെ ശ്പര്‍ശിക്കുന്ന വരികള്‍...

    ReplyDelete