Friday, July 22, 2011

ഓര്‍മകളില്‍.....

അച്ഛന്‍ ,

ഇരുട്ടത്ത് ആടിയുലഞ്ഞു വരുന്ന ഒരു നിഴല്‍ രൂപം.

...

നിഴലുകള്‍ക്ക് മദ്യത്തിന്റെ

ഗന്ധമെന്നു ചിന്തിച്ചതും...

അമ്മ.......

പെയ്തു ചോരാത്ത മഴയും...

അച്ഛന്‍ എത്തിയാല്‍

പിന്നെ ഉത്സവമേളം...

സന്തോഷത്തിന്റെതല്ല,

സങ്കടത്തിന്റെ,

തെറികളുടെ സ്ത്രോതാങ്ങള്‍ ...

അമ്മയെന്തിനാണ് മൂലയില്‍

മങ്ങിയ ഇരുട്ടില്‍ കൂനി കൂടിയിരുന്നത്;

അച്ഛന്റെ മര്‍ദ്ദനം സഹിക്ക വയ്യാഞ്ഞിട്ടോ,

അതോ സ്വയം ചുരുണ്ട് കൂടിയതോ....

ചിലപ്പോള്‍ നിശബ്ദതയില്‍ നിന്നും

കനത്ത തേങ്ങല്‍ ..

സഹിച്ചു

സഹിച്ചൊടുവില്‍ അമ്മയുടെ ഹൃദയവും

ചുരുങ്ങി തുടങ്ങിയിരിക്കുന്നു..

അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ,

ഒരു പഴന്തുണി ചിത്രം

മനസ്സില്‍ പോറല്‍ വീഴ്ത്തുന്നു....

2 comments:

  1. നമ്മുടെയൊക്കെ ഊര്‍ജ്ജതിന്റെ സ്രോതസ്സും തേജസ്സും ആ പഴന്തുണിച്ചിത്രം തന്നെ-കവിത നന്നായി.ആശംസകള്‍

    ReplyDelete
  2. ഈ പഴന്തുണി മറ്റുള്ള ലോകരുടെയും ജീവനാണ്. നല്ല വരികളകൾ ബിന്ദു.ഒരിറ്റു കണ്ണുനീരിൽ ഞാൻ ആ അമ്മയെ ഓർക്കുന്നു.ഇവിടെ കാണാനും വായിക്കാനും സാധിച്ചതിൽ സന്തോഷം

    ReplyDelete