Saturday, February 18, 2012

ജീവിതം.. കഥയോ കവിതയോ അല്ല ജീവിതം..എന്തെങ്കിലും ആയി തീരാന്‍ പൊരുതുന്ന മനുഷ്യന്റ്റെ നിസ്സഹായത മാത്രമാണ്..നമ്മളില്‍ ആരെങ്കിലും നമുക്കായി ജീവിച്ചവരുണ്ടോ?ഉറ്റവര്‍ക്കായി, ഉടയവര്‍ക്കായി ഇഷ്ട്ടങ്ങളും മോഹങ്ങളും ബലികല്ലില്‍ തര്‍പ്പണം ചെയ്തു ,വീണ്ടും തുടരുന്ന പ്രയാണം.....എന്തിനെന്നില്ലാതെ ,ആര്‍ക്കെന്നറിയാതെ,ആര്‍ക്കൊക്കെയോ വേണ്ടി..!!അനിഷ്ട്ടങ്ങളെ ഇഷ്ട്ടങ്ങളാക്കി ,
വേദനകള്‍ക്ക് വിധിയെന്ന ഓമന പേരുനല്‍കി,
വീണ്ടും ജീവിതം നമുക്ക് മുന്നില്‍ പേക്കൂത്ത് നടത്തുന്നു,പല്ലിളിക്കുന്നു.!!ഇന്നലെകളും നാളെയും ഇല്ലാതെ ഇന്നിന്റ്റെ വര്‍ത്തമാനകാലത്തില്‍ മാത്രം ജീവിക്കുന്ന ഈ ജീവിതമോ ജീവിതം? ആര്‍ക്കുണ്ടിവിടെ ഇച്ചാശക്തി, ഇതെന്റ്റെ ജീവിതം ഞാന്‍ ജീവിക്കുന്നത് എനിക്ക് വേണ്ടി ആണെന്ന് പറയാന്‍? ...

1 comment:

  1. ജീവിതം ഒരു ആഘോഷ മാകുന്നത് പലപ്പോഴും സ്വപ്‌നങ്ങള്‍ സത്യ മാകുമ്പോള്‍ ആണ് . സ്വപ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഒരിക്കലും ഇവിടെ കണ്ടു മുട്ടില്ലായിരുന്നു , നിരാശകളുടെ ശത്രുവായി സ്വപ്‌നങ്ങള്‍ ജീവിക്കും കാലം വരെ ജീവിതം സുന്ദരമാണ്

    ☼സ്വപ്നതീരം.❀ ♥The Dŕểαm Lαηd♥☼

    ReplyDelete