ബിന്ദു
കേരള ഭവനം,
കേരളം - പി ഓ
ഇന്ത്യ....
to,
മാവേലി,
പാതാള ഭവനം
പാതാളം - പി ഓ
കേരളം....
പ്രിയപ്പെട്ട മാവേലിക്ക്, .......
ഒരു കത്ത് എഴുതണമെന്നു കുറെയായി വിചാരിക്കുന്നു...ഇപ്പഴാണ് സമയം കിട്ടിയത്.. പാതാളത്തില്‍ അങ്ങേക് സുഖം തന്നെ എന്ന് കരുതട്ടെ..ഇവിടെ ഈ പാതാളത്തില്‍, ക്ഷമികണം കേരളത്തില്‍ ഞങ്ങള്‍കും സുഖം തന്നെ...തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ മുതല്‍ ശയ്യാവലംബികള്‍ ആയ മുത്തശ്ശിമാര്‍ വരെ വളരെ സുരക്ഷിതരാണ് ഇവിടെ..ഫെയ്സ്ബുകിലെ കമ്മ്യുനിട്ടികള്‍ ഗതകാല സ്മരണകള്‍ അയവിറക്കി കൊണ്ട് നാടന്‍ പൂക്കളെ കൊണ്ട് പൂവിടുമ്പോള്‍, ഞങ്ങള്‍ മുറ്റത്തു തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കളെ കൊണ്ട് ത്രിപ്തിയടയുന്നു...കമ്പോളത്തില്‍ മനുഷ്യന്‍ ഒഴിച്ച് ബാകി എല്ലാറ്റിനും തീ പിടിച്ച വിലയാണ്...സര്‍കാരിന്റെ ഒരു രൂപ വിലയുള്ള അരി ഉള്ളത് കൊണ്ട്, 300 രൂപ കയ്യില്‍ ഉണ്ടെങ്കില്‍ പത്തു രൂപക്ക് പത്തു കിലോ അരി വാങ്ങി ബാക്കി 290 രൂപ കൊണ്ട് ഒരു പൈന്റും, ഒരു കോഴിയെയും വാങ്ങാമെന്നത് തന്നെ വലിയൊരു ആശ്വാസമാണ്..അങ്ങ് വരുന്നത് കാല്നടയായിട്ടല്ലേ? പെട്രോളിനോകെ തീരെ വിലയില്ലാത്ത കാലമാണിപ്പോള്‍...റോഡിലൂടെ നടകുമ്പോള്‍ അരികു വശം ചേര്‍ന്ന് നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം..ഇല്ലെങ്കില്‍ കുഴിയില്‍ വീഴും..ഇപ്പോള്‍ നല്ല മഴയാണ്..ഒരു തോണി കിട്ടിയാല്‍ റോഡിലൂടെ തോണി ഇറക്കാന്‍ നോക്കാം..തിരുവനന്തപുരം എത്തുമ്പോള്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തൊഴുന്നുണ്ടോ..അവിടെ കാവല്കാരെ കൊണ്ട് തടഞ്ഞിട്ടു നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്..കരിബൂച്ചകള്‍ ചിലപ്പോള്‍ ആളറിയാതെ ത്രീവവാദിയായി കരുതാന്‍ സാധ്യതയുണ്ട്...അതുകൊണ്ട് ആ ഭാഗത്തേക് പോവണ്ട..സെക്രടരിയെട്ടില്‍ ചിലര്‍ പണിയില്ലാതെ ഒച്ചയും, ബഹളവും ഉണ്ടാകുന്നത് കാണാം..അവര്‍ ഞങ്ങളുടെ മന്ത്രിമാരും, എം എല്‍ എ മാരും ആണ്..ചിലപ്പോള്‍ പരിസരത്ത് തല്ലു കണ്ടെന്നു വരാം..അത് ഓണത്തല്ല് അല്ല..പോലീസും, വിദ്യാര്തികളും തമ്മിലുള്ള ലാത്തി ചാര്‍ജാണ്...ആളുകള്‍ ക്ഷമയോടെ വരിയില്‍ നില്കുന്നത് കാണാം..അടുത്ത് തന്നെ ചിലര്‍ പാമ്പായി ( പാമ്പ് എന്ന ജീവിയല്ല, , ഇതൊരു ഓമനപേര് ആണ്)കിടക്കുന്നതും കാണും..ആ ഭാഗത്തേക് തിരിഞ്ഞു നോക്കേണ്ട...പിന്നെ പെണ്ണിന് വിലയില്ല എങ്കിലും, പൊന്നിന് തീ വിലയാണ്..അതുകൊണ്ട് വരുമ്പോ സ്വര്‍ണ്ണം അണിയണ്ട....പിടിച്ചു പറിക്കാര്‍ വിലസുന്ന നാടാണ്..അത്ര നിര്‍ബന്ധം ആണേല്‍ വല്ല റോള്‍ഡ് ഗോള്‍ഡോ, ഒരു ഗ്രാം സ്വര്‍ണ്ണമോ ധരിക്കാം...പിന്നെ പ്രച്ഛന്ന വേഷമണിഞ്ഞ മാവേലിമാര്‍ ഒരു പാടുണ്ടേ..അവര്‍ കാണേണ്ട..കിട്ടിയാല്‍ വെറുതെ വിടില്ല...ആ ഓലകുട ഒരു മാറ്റത്തിന് വേണ്ടി ഒഴിവാകാം.പകരം ഫൈവ് ഫോള്‍ഡര്‍ കുട മാര്‍കറ്റില്‍ റെഡി ആണ്..പിന്നെ ഒരു സന്തോഷവാര്‍ത്ത..അങ്ങേക് കുടവയര്‍ കുറക്കണം എന്നുണ്ടെങ്കില്‍ ലവണ തൈലം എന്ന ഫലപ്രദമായ മരുന്നുണ്ട്..ഇനി മെലിയണമെങ്കില്‍ സ്മാര്‍ട്ട് ലീന്‍, ഇന്‍ ഷേപ്പ്..പിന്നെ കുറെ ഗുളികകളും....ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം....എത്രയും പെട്ടെന്ന് ഒരു ഇ മെയില്‍ ഐ ഡി ഉണ്ടാക്കണേ അങ്ങ്..കാരണം അടുത്ത തവണ വരുംബോഴെകും തപ്പല്‍ ഓഫീസും, കത്തെഴുതും ഉണ്ടാവില്ല..കാര്യങ്ങള്‍ ഈ മെയില്‍ വഴി ആവുമ്പോ എളുപ്പാവും...പിന്നെ കേരളത്തിലെ നിരവധി മൊബൈല്‍ കമ്പനികളുമായി ഒരു ചര്‍ച്ച ചെയ്തു പാതാളത്തിലേക്ക് ഒരു കണക്ഷന്‍ എടുക്കുന്ന കാര്യം ഗൌരവമായി പരിഗണികണം....ഇങ്ങനെ യൊക്കെ എഴുതീന്നു വെച്ച് അങ്ങ് കേരളത്തിലേക് വരാതിരിക്കരുത്..വന്നിട്ടില്ലേല്‍ ഇവരെല്ലാം കൂടി എന്നെ പാതാളതിലെക് ചവിട്ടി താഴ്ത്തും..വരുമെന്ന പ്രതീക്ഷയോടെ....
സ്നേഹപൂര്‍വ്വം സ്വന്തം ബിന്ദു....
Sunday, September 25, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment