Sunday, September 25, 2011

മഴ ഒടുങ്ങുമ്പോള്‍

മഴക്ക് ശേഷം പുതുമണ്ണിന്റെ ഗന്ധം മതിവരുവോളം ആസ്വദിക്കവേ ഓര്‍ത്തു, ഇന്നത്തെ സന്ധ്യ ഈയാം പാറ്റകളുടെത്.. സന്ധ്യ പ്രകാശം ചോരിഞ്ഞപ്പോഴേക്കും മണ്ണിന്റെ അടിയില്‍ നിന്നും അവ കൂട്ടത്തോടെ ചിറകടിച്ചു പുറത്തേക്ക് .. കുറെ ദിവസം ഇരുട്ടിലിരുന്നു വെളിച്ചം കാണുന്ന തത്രപ്പടോടെ.. വെളിച്ചം അവയെ ആകര്ഷിക്കുകയാണോ? ഇരയെ കാത്തു നില്‍ക്കുന്ന വേട്ടക്കാരനെ പോലെ? വെളിച്ചത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ട് അവയോടു സ്വകാര്യം പറഞ്ഞു, ചുംബിച്ചു, ഒടുവില്‍ ചിറകു കുഴഞ്ഞു വീണു പറക്കാനാവാതെ ഒരു പുഴുവായി ചവിട്ടിയരക്കപ്പെടുന്നു.. പുഴുവില്‍ നിന്നും വീണ്ടും പുഴുവിലേക്ക് ഒരു മടക്കം.......

ഓര്‍ക്കുമ്പോള്‍ മനുഷ്യജന്മവും ഇങ്ങനെയല്ലേ.. ഈയാം പാറ്റക്ക് സമം.. മണ്ണിന്റെ അടിയിലെന്ന പോലെ ഗര്‍ഭ പത്രത്തിലെ സുഖകരമായ വാസത്തിനു ശേഷം വെളിച്ചത്തിലേയ്ക്കു എത്താനുള്ള തത്രപ്പാട്.. വെളിച്ചം പോലെ ജീവിതമെന്ന വെളിച്ചം തേടി മനുഷ്യനും.. ആസ്വദിച്ചും, അതിനെ സ്നേഹിച്ചും, ചിലപ്പോള്‍ വേട്ടക്കാരന് ഇരകലായും, ചവിട്ടിയരക്കപെട്ടും, നിസ്സഹായതയോടെ ഒരു മടക്കം.. മണ്ണിലേക്ക്.. പിന്നീട് വെറും പുഴുക്കളായും

No comments:

Post a Comment