ജീവിതഭാരങ്ങളെല്ലാം അവസാനിക്കുന്ന ഒരിടം,ചുടല പറമ്പ്......
അവിടെ ക്രൌര്യം തോന്നിക്കുന്ന മുഖവും, നിസംഗത നിറഞ്ഞ മനസ്സുമായി ഒരാള്‍.. ശവങ്ങല്‍ക്കായി നിര്‍വികാരത നിറഞ്ഞ കാത്തിരുപ്പുമായി സീതികന്‍... ചിതാഗ്നി കൊളുത്തി ബന്ധുക്കള്‍ കയ്യോഴിയുന്നതോടെ ദേഹികളുടെ കാവല്‍കാരന്‍.. യുവത്വത്തിനു കാവല്‍ ഇരിക്കുമ്പോള്‍ അയാളുടെ മനസ്സ് ഉലയുന്നുന്ടാവാം.... കുരുന്നുകളെ അഗ്നി എടുക്കുമ്പോള്‍ അറിയാതെ കരയുന്നുണ്ടാവാം...
ഇല്ല ഉണ്ടാവില്ല..........
ശ്മശാനത്തില്‍ പടരുന്ന മുള്‍ പടര്‍പ്പുകള്‍ പോലെ മനസ്സിലും നിര്‍വികാരത പടര്ന്നുപിടിചിട്ടുണ്ടാവും .. തലച്ചോറ് തുളച്ചു ആളികയറുന്ന അഗ്നി അയാളില്‍ ഒരു വികാരവും ഉണര്‍ത്തുന്നുണ്ടാവില്ല....
ആളികയറുന്ന അഗ്നിയുടെ ചുവന്ന നിസ്സംഗത ആ കണ്ണുകളില്‍ ..
തലയോട്ടിയും, അസ്ഥികളും പൊട്ടുന്ന ശബ്ദവും, ശവത്തിന്റെ ചൂടും , ചൂരും, ചാരവും.. അതിനിടയില്‍ കൈമോശം വന്ന മനസ്സുമായി അയാള്‍ ...
അശാന്തിയില്‍ നിന്നും കുതറി പോയ ആത്മാക്കളുമായി അയാള്‍ സംവദിക്കുന്നുണ്ടാവും.. കണ്ണടച്ച് ചിതക്കരികെ നിന്നും പിന്‍വാങ്ങുമ്പോള്‍ ആത്മാക്കളുടെ വേദനകള്‍ പങ്കുവെക്കുന്നുണ്ടാവാം.
അല്ലെങ്കില്‍ മരണം അയാളെയും ചിതക്ക് നല്‍കുന്ന നാളിനെ കുറിച്ചോര്‍ത്ത്, ആളുന്ന അഗ്നിയുടെ ചുവന്ന തിളക്കമോര്‍ത്ത് മരവിപ്പിലൂടെ അയാളും............
Sunday, September 25, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment