എല്ലാവര്ക്കും ഉണ്ടാവും കുറുമ്പും കുസൃതിയും നിറഞ്ഞ , മനസ്സില്‍ എന്നും താലോലിക്കുന്ന ഒരു ബാല്യകാലം.ആദ്യം ഓര്‍മയില്‍ വരുന്നത് ഒന്നാംക്ലാസ്സിലെ പഠനമാണ്.
വിദ്യാലയതിലെക്കുള്ള യാത്ര തന്നെ രസകരമായിരുന്നു. 3 മൈല്‍ നടന്നു വേണം പോവാന്‍. ഞാനും അന്റെ സഹോദരനും കൂടിയാണ് പോവുക. വയല്‍ പ്രദേശമാണ് അധികവും. വഴിയിലെ പശുക്കളെയും, ഞാറു നടുന്നവരെയും ഒക്കെ കണ്ടുള്ള ഒരു യാത്ര. ഒരിക്കല്‍ പോവുന്ന വഴിയില്‍ കടുമീനിനെ കണ്ടു പിടിക്കാന്‍ പോയതും, അത് കാലിനു കുത്തിയിട്ട് കരഞ്ഞതും ഓര്മ വരുന്നു. അപ്പോള്‍ ആണ് വലിയച്ചന്‍ ആ വഴി വന്നത്. അദ്ദേഹം കമുനിസ്റ്റ് അപ്പയുടെ നീര് മുറിവില്‍ ഒഴിച്ച് തന്നു.കരയാണ്ട എന്ന് പറഞ്ഞു 25 പൈസയും തന്നു. അന്നാണ് വിദ്യാലയത്തില്‍ വെച്ച് ആദ്യമായി ബുളുബുള് മിടായിം, ഉരച്ചുണ്ടാക്കുന്ന ഐസും കഴിച്ചത്, കാരണം വീട്ടില്‍ നിന്നും പൈസ തരില്ലവാങ്ങാന്‍.
എന്റെ അനിയന്‍ ജനികുന്നതും ഈ സമയത്ത് തന്നെയാണ്. രാത്രി അമ്മ ആശുപത്രിയില്‍ പോയി. രാവിലെ സ്കൂളില്‍ പോവുമ്പോള്‍ സങ്കടമായി അമ്മയെ കാണാഞ്ഞിട്ടു, വലിയമ്മ പറഞ്ഞു വൈകീട്ട് വരുമ്പോളേക്കും വാവ വരുമെന്ന്. സ്കൂള്‍ വിട്ടു ഒരു ഓട്ടം ആയിരുന്നു വീട്ടിലേക്കു. വന്നപ്പോള്‍ കണ്ടു ചാണകം മെഴുകിയ നിലത്തു കിടക്കുന്നു കറുത്ത ഒരു ഉണ്ടപക്രു.( ഈ വീരന്‍ ഇപ്പൊള്‍ ഒരുഗജപോക്കിരിയാണ് ) .പിറ്റേ ദിവസം സ്കൂളില്‍ പോയി രാധ ടീച്ചറോട് മോന്റെ കാര്യം പറഞ്ഞു. ടീച്ചര്‍ അപ്പോള്‍ മോള് തന്നെയാണ് സുന്ദരി എന്ന് പറഞ്ഞു ഉമ്മ വച്ചു. സ്കൂളില്‍ ഓട്ടമല്‍സരത്തിനു നിന്നിട്ട് തോട്ടുപോയപ്പോള്‍ ജയിച്ച കുട്ടിയോട് സ്വകാര്യമായി സമ്മാനം എനിക്ക് തരോന്നു ചോദിച്ച ഒരു മണ്ടത്തരവും ഉണ്ടേ, ഹി ഹി .അനിയന് ചോറ് കൊടുക്കാന്‍ ഗുരുവായൂര്‍ കൊണ്ട് പോണമെങ്കില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങാന്‍ അമ്മ പറഞ്ഞു. കണക്കു അന്നും എനിക്ക് ചതുര്‍ഥി ആണ്. മാര്‍ക്ക് കിട്ടിയപോള്‍ കണകിനു 42 മാര്‍ക്ക് . ഇതും കൊണ്ട് വീട്ടില്‍ ചെന്നാല്‍ അമ്മ കൊണ്ട് പോയില്ലെങ്കിലോ? ഒരു സൂത്രം ഒപ്പിച്ചു. ചോക്ക് കൊണ്ട് വീട് ഏതാരയാപോള്‍ 42 , 48 ആയി മാറ്റുന്ന വിദ്യയും ഞങ്ങള്‍ പഠിച്ചു. , ആ യാത്രയില്‍ ആണ് ആദ്യമായി കാറില്‍ പോവുന്നത്. അംബലത്തില്‍ വച്ചു സഹോദരനെ കാണാതയതും, നടയില്‍ വച്ചു കണ്ടു കിട്ടിയതും ഓര്‍മയില്‍വരുന്നു.
ഓണക്കാലം മറക്കാനാവാത്ത അനുഭവങ്ങള്‍ ആണ് നല്‍കിയത്. അമ്മ കാരമുള്ളും, ഓലയും ചേര്‍ത്ത് പൂവട്ടി ഉണ്ടാക്കി തരും. അതും കൊണ്ട് ഉച്ചക്ക് ശേഷം ഇറങ്ങും ഒരു സംഘം. ഞാന്‍ തുമ്പ പറികുന്നതില്‍ ആയിരുന്നു സാമര്‍ത്ഥ്യം നേടിയത്. സഹോദരന്‍ ഉയരത്തിലുള്ള ചെമ്പരത്തി, ഓടാപൂവ് ഒക്കെ പറിച്ചെടുക്കും. ഓണത്തിന് അകെ കിട്ടുന്ന 2 ജോഡി ഉടുപ്പാണ് ആ കൊല്ലം ഇടുക.വേറെ വാങ്ങി തരില്ല. പീടികയില്‍ പോവുന്നത് നല്ലാ രസമായിരുന്നു. ഞാനും ഏട്ടനും കൂടി ആണ് പോവാ. അവിടെ ചെന്ന് 250 പരിപ്പ്, പഞ്ചസാര, 2 കിലോ അരി എന്നൊക്കെ വിളിച്ചു കൂവുമ്പോള്‍ ഇത്തിരി ഗമയാണ്. കാരണം വരുന്നത് അധികവും സാധുക്കള്‍ ആണ്. ചെറിയ തൂകത്തിനു സാധാനാങ്ങള്‍ വാങ്ങികുന്നവര്‍. ഇതൊക്കേ വാങ്ങി വഴിക്ക് വെച്ച് ഞാനും ഏട്ടനും അടി കൂടും. അതുവരെ സഞ്ചിയുടെ കൈ 2 പേരും കൂടിയാണ് പിടികുക.തെറ്റിയാല്‍ അവനോടും വെടിലേക്ക്. പിന്നെ ഞാന്‍ ചുമക്കണം ഇതു. റേഷന്‍ ്കടയിലേക്ക് ഓട്ടമാണ്.കാര്‍ഡ് ആദ്യം വെക്കുവാന്‍. എന്നാലല്ലേ ആദ്യം പേര് വിളികുള്ളൂ. പദ്മനാഭന്‍ നായര്‍ അന്ന് ആദ്യം പേര് വിളികുമ്പോള്‍ ഗമയോടെ ചെന്ന് അരി, മണ്ണെണ്ണ എന്നൊക്കെ പറയും. കടകാരന്‍ ഇതു എടുത്തു കഴിയുമ്പോള്‍ ഇത്തിരി ഗോതമ്പ് അരി ഇവ എന്റെ വയറ്റില്‍ എത്തി കഴിഞ്ഞിരിക്കും.
അച്ഛമ്മ ഉണ്ടായിരുന്നു തറവാട്ടില്‍. അച്ഛനും അമ്മകും ശമ്പളം കിട്ടുമ്പോള്‍ ഞാനും ഏട്ടനും മത്സരം ആണ്. അച്ഛമ്മക്ക് പൈസ കൊണ്ട് കൊടുക്കുവാന്‍. അച്ഛന്‍ 50 രൂപ വീതം തരും ഞങ്ങളുടെ കയ്യില്‍. തറവാട് വയല്കരയില്‍ ആയിരുന്നു. ഒരു പാട് കഥയും, പാട്ടുമൊക്കെ പറയായിരുന്നു അച്ഛമ്മ. ഞണ്ടുകളുടെ മാളം ഉണ്ടാവും മുറ്റത്തു. ഇര്കില്‍ കൊണ്ട് ഒരു കൊളുതുണ്ടാക്കി അതിനെ പിടിക്കുക നല്ലാ രസമായിരുന്നു. ചെറിയച്ചന്റെ കല്യാണം ഓര്‍മയില്‍ ഉണ്ട്. വലിയ സ്പീകേര്‍ ഒക്കെ വെച്ച് പാട്ട് വെച്ചിരുന്നു. സ്പീകേര്‍ വെക്കാന്‍ പനയില്‍ കേറിയ ആള്‍ താഴെ വീണു പോയി. അച്ചാച്ചന്‍ കുറെ ചീത്ത പറഞ്ഞു അതില്‍ കേറിയത്തിനു. വിരുന്നിനു പത്തിരിയും, കോഴി വറുത്തു അരച്ച കറിയും കഴിച്ചത് ഓര്‍മയുണ്ട്.
തിരുവാതിര കളിയ്ക്കാന്‍ പോവുമായിരുന്നു ഞങ്ങള്‍. അനിയനും കൂടെ ഉണ്ടാവുമായിരുന്നു. അവന്‍ വരുന്നത് പഴം തിന്നാന്‍ ആണ്. കളിയ്ക്കാന്‍ പോവുന്ന വീട്ടില്‍ നിന്നും കുട്ടികള്‍ക്ക് ഉണ്ണിയപ്പം, പഴം എന്നിവ കഴിക്കാന്‍ കൊടുക്കും. കൂടെ പൈസയും.അവധികാലത്ത് കുടുംബത്തിലെ കുട്ടികള്‍ വീടിലാണ് താമസിക്കാന്‍ വരിക. ചരട് കൊണ്ട് ബസ് ഉണ്ടാക്കി ഓടികുന്നതും,ബസ് മറിയുന്നത് കാണിച്ചപോള്‍ എന്റെ കാലില്‍ ഒരു മുള തറച്ചു കേറിയതും അതുമായി ഞാന്‍ കുറെ വേദന തിന്നതും ഓര്‍കുന്നു.ചട്ടിയും പന്തും, ഒളിച്ചുകളി, തീപെട്ടി,നൂലില്‍ കെട്ടി ഫോണ്‍ ഉണ്ടാക്കല്‍, അങ്ങനെ എന്ത് രസമായിരുന്നു. എന്നും പുട്ടും പഴവുംയിരുന്നു ചായക്ക്. അമ്മാക് ഉണ്ടാക്കാന്‍ എളുപ്പവും അതാണ്. ഞങ്ങളെ അടക്കി ഇരുത്താന്‍ അമ്മ കണ്ട സൂത്രം കേട്ടെഴുത്ത് ആയിരുന്നു. അപോലെങ്കിലും അടങ്ങിഇരികുമല്ലോ.
അനിയന്‍ മഹാ പോക്കിരി ആയിരുന്നു. അവന്‍ കുറച്ചു വലുതായതിനു ശേഷം വീട്ടില്‍ പാല്‍പൊടി, ശര്കര. എന്നിവയുടെ അളവുകള്‍ കുറയാന്‍ തുടങ്ങി.പാല്‍പൊടി ടിന്നില്‍ ആയിരുന്നു അവന്റെ ശ്രദ്ധ.ഒരികല്‍ അമ്മ പാല്‍പൊടി ടിന്‍ വെക്കുന്ന സ്ഥലത്ത് അപ്പകാരം വെച്ചതും ആ നുണയന്‍ അതെടുത്തു കഴിച്ചുകരഞ്ഞതും ഇപോളും മനസ്സില്‍ ഉണ്ട്. നീന്തല്‍ പഠിക്കാന്‍ പോയിരുന്നത് പൂവന്‍ കുളത്തില്‍ ആയിരുന്നു. അച്ഛന്‍ മച്ചി കെട്ടി ഉണ്ടാക്കി അതില്‍ കിടത്തി പഠിപിച്ചു തന്നു.
കുറച്ചു കൂടെ വലുതയപോള്‍ അടുത്ത വീടിലെ ടിവി കണ്ടിട് ഒരു അസൂയ എന്ന് പറഞ്ഞു കൂടാ എങ്കിലും ഒരു അസ്വസ്ഥത എനിക്കും ഏട്ടനും ഉണ്ടായപ്പോള്‍, കാര്‍ഡ്ബോര്‍ഡ് മേശ പുറത്തു എടുത്തു വെച്ച് അതില്‍ അച്ഛന്റെ ലുങ്കി പുതപിച്ചു ടിവി ആക്കിയ കഥ ഉണ്ട്. പിന്നീടു വീട്ടില്‍ ടിവി വാങ്ങിയപോള്‍ ഒരു മലയാള സിനിമ വല്ലപോഴുമേ വരികയുള്ളൂ, അത് കാണാന്‍ ഒരു ആള്‍കൂട്ടം തന്നെ ഉണ്ടാവും്‍. കോഴികള്‍ ഉണ്ടായിരുന്നു വീട്ടില്‍. ഇറച്ചി അപൂര്‍വമായേ ഉണ്ടാകുകയുള്ളൂ അമ്മ. അമ്മ പറയും നാളെ നമുക്ക് ആ പൂവനെ കൊല്ലം എന്ന്. പിറ്റേന്ന് രാവിലെ കൊഴികൂടിനു കാവലിരിക്കും, തുറന്നു വിടുമ്പോള്‍ പൂവന്‍ സ്ഥലം വിടാതിരിക്കാന്‍. ഇതിനെ കൊല്ലാന്‍ വേണ്ടി കുറച്ചു ദൂരെ ഒരു ആള്‍ ഉണ്ട്. അവിടെക് ഏട്ടനും , ഞാനും കൊഴിനേം കൊണ്ട് പോവും. അന്ന് വലിയ വിശപ്പുള്ള ദിവസമായിരിക്കും.അമ്മ പാവം കോഴി പാവം കോഴി എന്ന് ഇടക്കിടെ പറയും, അപ്പോള്‍ സങ്കടം തോന്നും.
ഇനിയും ഒരുപാടു കുസൃതികള്‍ മനസ്സില്‍ ഉണ്ട്. ഉടുപ്പ് വാങ്ങി തരാതെ ഇരികുംബോളും, അമ്മ അടികുമ്പോളും അമ്മക്ക് എന്നോട് സ്നേഹം ഇല്ല എന്നാ തോന്നല്‍ ആയിരുന്നു ,മനസ്സില്‍. എന്നാല്‍ ഇപ്പൊള്‍ ഒരു കുടുംബിനിയും അമ്മയും ആയപ്പോള്‍ മനസിലാവുന്നു ഒരു ജീവിതം കേട്ടിപടുവാന്‍ ഉള്ള അവരുടെ ആഗ്രഹം, കൂടെ അമ്മക്ക് എല്ലാ മക്കളും തുല്യര്‍ ആണെന്നും. ഇപ്പൊള്‍ അണുകുടുംബം ആയതോടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അച്ചാച്ചന്‍, അമ്മൂമ്മ ഇവരുടെ സ്നേഹം, വാത്സല്യം ഇവയൊക്കെ നഷ്ടപെടുകയാണ്. കുട്ടികള്‍ക്കും സമയം കിട്ടുന്നില്ല ഒന്നിനും. നമ്മളൊക്കെ ആസ്വതിച്ച പോലെ ഒരു ബാല്യം അവര്കിനി ലഭികില്ല. എങ്കിലും മാതാപിതാക്കള്‍ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ഉണ്ട്. അവരില്‍ സ്നേഹം, ദയ, ബഹുമാനം എന്നിവ വളര്‍ത്തി കൊണ്ട് വരിക. എത്ര പുരോഗമനം ഉണ്ടായാലും അവരില്‍ പഴമയുടെ ഒരു ചെറിയ അംശംനിലനിര്‍ത്തുക.
Friday, February 5, 2010
Subscribe to:
Post Comments (Atom)
wow...very nice...nostalgic.....
ReplyDeleteReally nice reading. What we lost is the happiest era of life...
ReplyDeletevalare nannyittundu...ethra nalla kaalam anu athu...enikkum ormakal vannu...
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല അനുഭവങ്ങള്‍ !എഴുത്ത് തുടരട്ടെ..
ReplyDeleteഇത്ര നീട്ടി എഴുതതിരുന്നാല്‍ നന്ന്. കാരണം ആര്‍ക്കും നേരമില്ല! ഒരുപാട് ബ്ലോഗ്സ്, ഒരുപാട് പോസ്റ്റുകള്‍...
പിന്നെ , കറുപ്പില്‍ കണ്ണ് തുളയ്ക്കുന്ന വെളുപ്പ് .ഡോക്ടര്‍ക്ക് കൊടുക്കാന്‍ കാശില്ല.
അക്ഷരങ്ങള്‍.layaout ഒന്ന് മാറ്റിയാല്‍ നന്നാവും.
(ഉള്ളത് പറഞ്ഞാല്‍ അമ്പാടിയും ചിരിക്കും എന്നല്ലേ. ചിരിച്ചോ)
"കണക്കു അന്നും എനിക്ക് ചതുര്‍ഥി ആണ്.
ReplyDeleteമാര്‍ക്ക് കിട്ടിയപോള്‍ കണകിനു 42 മാര്‍ക്ക് "
പിന്നേ....!!!!! ഇത്തിരി പുളിക്കും....
ഇതൊക്കെ വിശ്വസിക്കണമെങ്കില്‍....
ആ പാവം അനിലേട്ടനായിരിക്കണം....
കണക്കിന് 42 മാര്‍ക്കേ..... അതും ഔട്ട് ഓഫ് അമ്പതില്‍..!!!!
4 എന്നുള്ളത് അപ്പുറത്ത് രണ്ടിട്ട് ഒപ്പിച്ചതാണെന്ന്
എനിക്കറിയാം.....വാവേ... :)
എന്തായാലും....
ബാല്യത്തിന്റെ വിവരണം കൊള്ളാം....
ഇനി കൗമാരം..യൗവനം.. പിന്നെ ആ പാവം
കുരുക്കില്‍ പെട്ടത്... അങ്ങിനെ എന്തെല്ലാം കിടക്കുന്നു...
അതും കൂടി പോസ്‌റ്റെന്നേ.... നിലാ... ഞങ്ങളൊന്ന് ആസ്വദിക്കട്ടെ...:)
"സ്കൂളില്‍ ഓട്ടമല്‍സരത്തിനു നിന്നിട്ട്
ReplyDeleteതോട്ടുപോയപ്പോള്‍ ജയിച്ച കുട്ടിയോട് സ്വകാര്യമായി
സമ്മാനം എനിക്ക് തരോന്നു ചോദിച്ച ഒരു മണ്ടത്തരവും ഉണ്ടേ,!!.
അത് പിന്നെ ഞങ്ങള്‍ക്ക് അറിഞ്ഞുകൂടേ.....
പണ്ട് കാണിച്ച മണ്ടത്തരങ്ങള്‍ക്ക് ദൈവം
സഹായിച്ച് യാതൊരു കുറവും വന്നിട്ടില്ലെന്ന്
ആശ്വസിക്കുകയെങ്കിലും ചെയ്യാമല്ലോ.... :)
അതിന് ഈയുള്ളവന്റെ പ്രത്യേക ആശംസകള്‍ :)
It was a nice and nostalgic piece.
ReplyDeleteBut let me differ in one thing.
നമ്മളൊക്കെ ആസ്വതിച്ച പോലെ ഒരു ബാല്യം അവര്കിനി ലഭികില്ല.
Avarum aswadikunund. Pookkalathinum kothankallinum pakaram Playstationum TV yum und..
athu avarku aswaadanam thaneyanu.
randu kalakhattangale compare cheyyathe irikunnatha bhangy.. :)
anyway a nice read. thanks.. keep writing..
നൊസ്റ്റാള്‍ജിക് ആയ എഴുത്ത്.
ReplyDelete(avoid this word verification)
സ്കൂളില്‍ ഓട്ടമല്‍സരത്തിനു നിന്നിട്ട് തോട്ടുപോയപ്പോള്‍ ജയിച്ച കുട്ടിയോട് സ്വകാര്യമായി സമ്മാനം എനിക്ക് തരോന്നു ചോദിച്ച ഒരു മണ്ടത്തരവും ഉണ്ടേ
ReplyDeleteഅത് കസറി.
എനിക്കും എഴുതാന്‍ തോന്നുന്നു എന്റെ ബാല്യത്തെ കുറിച്ച്.....
ReplyDeleteമനോഹരമായ ബാല്യകാല സ്മരണ....
ഇനിയും എഴുതുക...വായിക്കാന്‍ കാത്തിരിക്കുന്നു....
ഇങ്ങനെ എഴുതുന്നതു ഒത്തിരി നന്നായിട്ടുണ്ട്. വായിച്ചപ്പോള്‍ എന്റെ ബാല്യം ഓര്‍മ്മ വരുന്നു
ReplyDeleteനന്നായിട്ടുണ്ട് ...
ReplyDeleteവളരെ നൊസ്റ്റാൾജിക്. ശരിക്കും പഴയ കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോയി.. ഓർക്കൂട്ട് വഴിയാണ് ഇവിടേ എത്തിയത് . .ഏതായാലും ആദ്യം വായിച്ച പോസ്റ്റ് കൊള്ളാം..
ReplyDelete3 മൈല്‍ നടന്നു വേണം പോവാന്‍. ഞാനും അന്റെ സഹോദരനും കൂടിയാണ് പോവുക. വയല്‍ പ്രദേശമാണ് അധികവും. വഴിയിലെ പശുക്കളെയും, ഞാറു നടുന്നവരെയും ഒക്കെ കണ്ടുള്ള ഒരു യാത്ര. ഒരിക്കല്‍ പോവുന്ന വഴിയില്‍ കടുമീനിനെ കണ്ടു പിടിക്കാന്‍ പോയതും, അത് കാലിനു കുത്തിയിട്ട് കരഞ്ഞതും ഓര്മ വരുന്നു. അപ്പോള്‍ ആണ് വലിയച്ചന്‍ ആ വഴി വന്നത്. അദ്ദേഹം കമുനിസ്റ്റ് അപ്പയുടെ നീര് മുറിവില്‍ ഒഴിച്ച് തന്നു.കരയാണ്ട
ReplyDelete............എഴുത്ത് തുടരട്ടെ..........
sooooooooooooooooooooo nice
ReplyDeleteഎനിക്ക് ഇഷ്ടായി. നല്ല എഴുത്ത്
ReplyDeleteഎല്ലാ ആശംസകളും നേരുന്നു......
ഹൃദ്യമായ അനുഭവവിവരണം...
ReplyDeleteപദ്മനാഭന്‍ നായര്‍ അന്ന് ആദ്യം പേര് വിളികുമ്പോള്‍ ഗമയോടെ ചെന്ന് അരി, മണ്ണെണ്ണ എന്നൊക്കെ പറയും. കടകാരന്‍ ഇതു എടുത്തു കഴിയുമ്പോള്‍ ഇത്തിരി ഗോതമ്പ് അരി ഇവ എന്റെ വയറ്റില്‍ എത്തി കഴിഞ്ഞിരിക്കും.
ReplyDelete