എല്ലാവര്ക്കും ഉണ്ടാവും കുറുമ്പും കുസൃതിയും നിറഞ്ഞ , മനസ്സില്‍ എന്നും താലോലിക്കുന്ന ഒരു ബാല്യകാലം.ആദ്യം ഓര്‍മയില്‍ വരുന്നത് ഒന്നാംക്ലാസ്സിലെ പഠനമാണ്.
വിദ്യാലയതിലെക്കുള്ള യാത്ര തന്നെ രസകരമായിരുന്നു. 3 മൈല്‍ നടന്നു വേണം പോവാന്‍. ഞാനും അന്റെ സഹോദരനും കൂടിയാണ് പോവുക. വയല്‍ പ്രദേശമാണ് അധികവും. വഴിയിലെ പശുക്കളെയും, ഞാറു നടുന്നവരെയും ഒക്കെ കണ്ടുള്ള ഒരു യാത്ര. ഒരിക്കല്‍ പോവുന്ന വഴിയില്‍ കടുമീനിനെ കണ്ടു പിടിക്കാന്‍ പോയതും, അത് കാലിനു കുത്തിയിട്ട് കരഞ്ഞതും ഓര്മ വരുന്നു. അപ്പോള്‍ ആണ് വലിയച്ചന്‍ ആ വഴി വന്നത്. അദ്ദേഹം കമുനിസ്റ്റ് അപ്പയുടെ നീര് മുറിവില്‍ ഒഴിച്ച് തന്നു.കരയാണ്ട എന്ന് പറഞ്ഞു 25 പൈസയും തന്നു. അന്നാണ് വിദ്യാലയത്തില്‍ വെച്ച് ആദ്യമായി ബുളുബുള് മിടായിം, ഉരച്ചുണ്ടാക്കുന്ന ഐസും കഴിച്ചത്, കാരണം വീട്ടില്‍ നിന്നും പൈസ തരില്ലവാങ്ങാന്‍.
എന്റെ അനിയന്‍ ജനികുന്നതും ഈ സമയത്ത് തന്നെയാണ്. രാത്രി അമ്മ ആശുപത്രിയില്‍ പോയി. രാവിലെ സ്കൂളില്‍ പോവുമ്പോള്‍ സങ്കടമായി അമ്മയെ കാണാഞ്ഞിട്ടു, വലിയമ്മ പറഞ്ഞു വൈകീട്ട് വരുമ്പോളേക്കും വാവ വരുമെന്ന്. സ്കൂള്‍ വിട്ടു ഒരു ഓട്ടം ആയിരുന്നു വീട്ടിലേക്കു. വന്നപ്പോള്‍ കണ്ടു ചാണകം മെഴുകിയ നിലത്തു കിടക്കുന്നു കറുത്ത ഒരു ഉണ്ടപക്രു.( ഈ വീരന്‍ ഇപ്പൊള്‍ ഒരുഗജപോക്കിരിയാണ് ) .പിറ്റേ ദിവസം സ്കൂളില്‍ പോയി രാധ ടീച്ചറോട് മോന്റെ കാര്യം പറഞ്ഞു. ടീച്ചര്‍ അപ്പോള്‍ മോള് തന്നെയാണ് സുന്ദരി എന്ന് പറഞ്ഞു ഉമ്മ വച്ചു. സ്കൂളില്‍ ഓട്ടമല്‍സരത്തിനു നിന്നിട്ട് തോട്ടുപോയപ്പോള്‍ ജയിച്ച കുട്ടിയോട് സ്വകാര്യമായി സമ്മാനം എനിക്ക് തരോന്നു ചോദിച്ച ഒരു മണ്ടത്തരവും ഉണ്ടേ, ഹി ഹി .അനിയന് ചോറ് കൊടുക്കാന്‍ ഗുരുവായൂര്‍ കൊണ്ട് പോണമെങ്കില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങാന്‍ അമ്മ പറഞ്ഞു. കണക്കു അന്നും എനിക്ക് ചതുര്‍ഥി ആണ്. മാര്‍ക്ക് കിട്ടിയപോള്‍ കണകിനു 42 മാര്‍ക്ക് . ഇതും കൊണ്ട് വീട്ടില്‍ ചെന്നാല്‍ അമ്മ കൊണ്ട് പോയില്ലെങ്കിലോ? ഒരു സൂത്രം ഒപ്പിച്ചു. ചോക്ക് കൊണ്ട് വീട് ഏതാരയാപോള്‍ 42 , 48 ആയി മാറ്റുന്ന വിദ്യയും ഞങ്ങള്‍ പഠിച്ചു. , ആ യാത്രയില്‍ ആണ് ആദ്യമായി കാറില്‍ പോവുന്നത്. അംബലത്തില്‍ വച്ചു സഹോദരനെ കാണാതയതും, നടയില്‍ വച്ചു കണ്ടു കിട്ടിയതും ഓര്‍മയില്‍വരുന്നു.
ഓണക്കാലം മറക്കാനാവാത്ത അനുഭവങ്ങള്‍ ആണ് നല്‍കിയത്. അമ്മ കാരമുള്ളും, ഓലയും ചേര്‍ത്ത് പൂവട്ടി ഉണ്ടാക്കി തരും. അതും കൊണ്ട് ഉച്ചക്ക് ശേഷം ഇറങ്ങും ഒരു സംഘം. ഞാന്‍ തുമ്പ പറികുന്നതില്‍ ആയിരുന്നു സാമര്‍ത്ഥ്യം നേടിയത്. സഹോദരന്‍ ഉയരത്തിലുള്ള ചെമ്പരത്തി, ഓടാപൂവ് ഒക്കെ പറിച്ചെടുക്കും. ഓണത്തിന് അകെ കിട്ടുന്ന 2 ജോഡി ഉടുപ്പാണ് ആ കൊല്ലം ഇടുക.വേറെ വാങ്ങി തരില്ല. പീടികയില്‍ പോവുന്നത് നല്ലാ രസമായിരുന്നു. ഞാനും ഏട്ടനും കൂടി ആണ് പോവാ. അവിടെ ചെന്ന് 250 പരിപ്പ്, പഞ്ചസാര, 2 കിലോ അരി എന്നൊക്കെ വിളിച്ചു കൂവുമ്പോള്‍ ഇത്തിരി ഗമയാണ്. കാരണം വരുന്നത് അധികവും സാധുക്കള്‍ ആണ്. ചെറിയ തൂകത്തിനു സാധാനാങ്ങള്‍ വാങ്ങികുന്നവര്‍. ഇതൊക്കേ വാങ്ങി വഴിക്ക് വെച്ച് ഞാനും ഏട്ടനും അടി കൂടും. അതുവരെ സഞ്ചിയുടെ കൈ 2 പേരും കൂടിയാണ് പിടികുക.തെറ്റിയാല്‍ അവനോടും വെടിലേക്ക്. പിന്നെ ഞാന്‍ ചുമക്കണം ഇതു. റേഷന്‍ ്കടയിലേക്ക് ഓട്ടമാണ്.കാര്‍ഡ് ആദ്യം വെക്കുവാന്‍. എന്നാലല്ലേ ആദ്യം പേര് വിളികുള്ളൂ. പദ്മനാഭന്‍ നായര്‍ അന്ന് ആദ്യം പേര് വിളികുമ്പോള്‍ ഗമയോടെ ചെന്ന് അരി, മണ്ണെണ്ണ എന്നൊക്കെ പറയും. കടകാരന്‍ ഇതു എടുത്തു കഴിയുമ്പോള്‍ ഇത്തിരി ഗോതമ്പ് അരി ഇവ എന്റെ വയറ്റില്‍ എത്തി കഴിഞ്ഞിരിക്കും.
അച്ഛമ്മ ഉണ്ടായിരുന്നു തറവാട്ടില്‍. അച്ഛനും അമ്മകും ശമ്പളം കിട്ടുമ്പോള്‍ ഞാനും ഏട്ടനും മത്സരം ആണ്. അച്ഛമ്മക്ക് പൈസ കൊണ്ട് കൊടുക്കുവാന്‍. അച്ഛന്‍ 50 രൂപ വീതം തരും ഞങ്ങളുടെ കയ്യില്‍. തറവാട് വയല്കരയില്‍ ആയിരുന്നു. ഒരു പാട് കഥയും, പാട്ടുമൊക്കെ പറയായിരുന്നു അച്ഛമ്മ. ഞണ്ടുകളുടെ മാളം ഉണ്ടാവും മുറ്റത്തു. ഇര്കില്‍ കൊണ്ട് ഒരു കൊളുതുണ്ടാക്കി അതിനെ പിടിക്കുക നല്ലാ രസമായിരുന്നു. ചെറിയച്ചന്റെ കല്യാണം ഓര്‍മയില്‍ ഉണ്ട്. വലിയ സ്പീകേര്‍ ഒക്കെ വെച്ച് പാട്ട് വെച്ചിരുന്നു. സ്പീകേര്‍ വെക്കാന്‍ പനയില്‍ കേറിയ ആള്‍ താഴെ വീണു പോയി. അച്ചാച്ചന്‍ കുറെ ചീത്ത പറഞ്ഞു അതില്‍ കേറിയത്തിനു. വിരുന്നിനു പത്തിരിയും, കോഴി വറുത്തു അരച്ച കറിയും കഴിച്ചത് ഓര്‍മയുണ്ട്.
തിരുവാതിര കളിയ്ക്കാന്‍ പോവുമായിരുന്നു ഞങ്ങള്‍. അനിയനും കൂടെ ഉണ്ടാവുമായിരുന്നു. അവന്‍ വരുന്നത് പഴം തിന്നാന്‍ ആണ്. കളിയ്ക്കാന്‍ പോവുന്ന വീട്ടില്‍ നിന്നും കുട്ടികള്‍ക്ക് ഉണ്ണിയപ്പം, പഴം എന്നിവ കഴിക്കാന്‍ കൊടുക്കും. കൂടെ പൈസയും.അവധികാലത്ത് കുടുംബത്തിലെ കുട്ടികള്‍ വീടിലാണ് താമസിക്കാന്‍ വരിക. ചരട് കൊണ്ട് ബസ് ഉണ്ടാക്കി ഓടികുന്നതും,ബസ് മറിയുന്നത് കാണിച്ചപോള്‍ എന്റെ കാലില്‍ ഒരു മുള തറച്ചു കേറിയതും അതുമായി ഞാന്‍ കുറെ വേദന തിന്നതും ഓര്‍കുന്നു.ചട്ടിയും പന്തും, ഒളിച്ചുകളി, തീപെട്ടി,നൂലില്‍ കെട്ടി ഫോണ്‍ ഉണ്ടാക്കല്‍, അങ്ങനെ എന്ത് രസമായിരുന്നു. എന്നും പുട്ടും പഴവുംയിരുന്നു ചായക്ക്. അമ്മാക് ഉണ്ടാക്കാന്‍ എളുപ്പവും അതാണ്. ഞങ്ങളെ അടക്കി ഇരുത്താന്‍ അമ്മ കണ്ട സൂത്രം കേട്ടെഴുത്ത് ആയിരുന്നു. അപോലെങ്കിലും അടങ്ങിഇരികുമല്ലോ.
അനിയന്‍ മഹാ പോക്കിരി ആയിരുന്നു. അവന്‍ കുറച്ചു വലുതായതിനു ശേഷം വീട്ടില്‍ പാല്‍പൊടി, ശര്കര. എന്നിവയുടെ അളവുകള്‍ കുറയാന്‍ തുടങ്ങി.പാല്‍പൊടി ടിന്നില്‍ ആയിരുന്നു അവന്റെ ശ്രദ്ധ.ഒരികല്‍ അമ്മ പാല്‍പൊടി ടിന്‍ വെക്കുന്ന സ്ഥലത്ത് അപ്പകാരം വെച്ചതും ആ നുണയന്‍ അതെടുത്തു കഴിച്ചുകരഞ്ഞതും ഇപോളും മനസ്സില്‍ ഉണ്ട്. നീന്തല്‍ പഠിക്കാന്‍ പോയിരുന്നത് പൂവന്‍ കുളത്തില്‍ ആയിരുന്നു. അച്ഛന്‍ മച്ചി കെട്ടി ഉണ്ടാക്കി അതില്‍ കിടത്തി പഠിപിച്ചു തന്നു.
കുറച്ചു കൂടെ വലുതയപോള്‍ അടുത്ത വീടിലെ ടിവി കണ്ടിട് ഒരു അസൂയ എന്ന് പറഞ്ഞു കൂടാ എങ്കിലും ഒരു അസ്വസ്ഥത എനിക്കും ഏട്ടനും ഉണ്ടായപ്പോള്‍, കാര്‍ഡ്ബോര്‍ഡ് മേശ പുറത്തു എടുത്തു വെച്ച് അതില്‍ അച്ഛന്റെ ലുങ്കി പുതപിച്ചു ടിവി ആക്കിയ കഥ ഉണ്ട്. പിന്നീടു വീട്ടില്‍ ടിവി വാങ്ങിയപോള്‍ ഒരു മലയാള സിനിമ വല്ലപോഴുമേ വരികയുള്ളൂ, അത് കാണാന്‍ ഒരു ആള്‍കൂട്ടം തന്നെ ഉണ്ടാവും്‍. കോഴികള്‍ ഉണ്ടായിരുന്നു വീട്ടില്‍. ഇറച്ചി അപൂര്‍വമായേ ഉണ്ടാകുകയുള്ളൂ അമ്മ. അമ്മ പറയും നാളെ നമുക്ക് ആ പൂവനെ കൊല്ലം എന്ന്. പിറ്റേന്ന് രാവിലെ കൊഴികൂടിനു കാവലിരിക്കും, തുറന്നു വിടുമ്പോള്‍ പൂവന്‍ സ്ഥലം വിടാതിരിക്കാന്‍. ഇതിനെ കൊല്ലാന്‍ വേണ്ടി കുറച്ചു ദൂരെ ഒരു ആള്‍ ഉണ്ട്. അവിടെക് ഏട്ടനും , ഞാനും കൊഴിനേം കൊണ്ട് പോവും. അന്ന് വലിയ വിശപ്പുള്ള ദിവസമായിരിക്കും.അമ്മ പാവം കോഴി പാവം കോഴി എന്ന് ഇടക്കിടെ പറയും, അപ്പോള്‍ സങ്കടം തോന്നും.
ഇനിയും ഒരുപാടു കുസൃതികള്‍ മനസ്സില്‍ ഉണ്ട്. ഉടുപ്പ് വാങ്ങി തരാതെ ഇരികുംബോളും, അമ്മ അടികുമ്പോളും അമ്മക്ക് എന്നോട് സ്നേഹം ഇല്ല എന്നാ തോന്നല്‍ ആയിരുന്നു ,മനസ്സില്‍. എന്നാല്‍ ഇപ്പൊള്‍ ഒരു കുടുംബിനിയും അമ്മയും ആയപ്പോള്‍ മനസിലാവുന്നു ഒരു ജീവിതം കേട്ടിപടുവാന്‍ ഉള്ള അവരുടെ ആഗ്രഹം, കൂടെ അമ്മക്ക് എല്ലാ മക്കളും തുല്യര്‍ ആണെന്നും. ഇപ്പൊള്‍ അണുകുടുംബം ആയതോടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അച്ചാച്ചന്‍, അമ്മൂമ്മ ഇവരുടെ സ്നേഹം, വാത്സല്യം ഇവയൊക്കെ നഷ്ടപെടുകയാണ്. കുട്ടികള്‍ക്കും സമയം കിട്ടുന്നില്ല ഒന്നിനും. നമ്മളൊക്കെ ആസ്വതിച്ച പോലെ ഒരു ബാല്യം അവര്കിനി ലഭികില്ല. എങ്കിലും മാതാപിതാക്കള്‍ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ഉണ്ട്. അവരില്‍ സ്നേഹം, ദയ, ബഹുമാനം എന്നിവ വളര്‍ത്തി കൊണ്ട് വരിക. എത്ര പുരോഗമനം ഉണ്ടായാലും അവരില്‍ പഴമയുടെ ഒരു ചെറിയ അംശംനിലനിര്‍ത്തുക.
Friday, February 5, 2010
Wednesday, February 3, 2010
തമാശയില്ലാതെ വന്ന മരണം കൊച്ചിന്‍ ഹനീഫ
തമാശകളും അബദ്ധങ്ങളും പൊട്ടിച്ചിരികളുമായി ചലച്ചിത്രലോകത്ത് പലവേഷങ്ങളണിഞ്ഞ മലയാളത്തിന്റെ പ്രിയ താരം കൊച്ചി ഹനീഫ തമാശയില്ലാതെ വന്ന മരണത്തിന്റെ കൈപിടിച്ച് അകന്നു. നിരവധി ഹാസ്യ - വില്ലന്‍ - സ്വഭാവവേഷങ്ങളിലൂടെ കേരളീയരുടെ മാത്രമല്ല തമിഴകത്തിന്റെയും കരള്‍ കൊളളയടിച്ച ഹനീഫ കരളിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു.
കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രില്‍ 22നാണ് ഹനീഫ ജനിച്ചത്. ബോട്ടണി ബിരുദധാരിയായ ഹനീഫ കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്കൂള്‍ തലത്തില്‍ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. നാടകങ്ങളിലും സജീവമായി. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെ കൊച്ചിന്‍ ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി.
സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ എഴുപതുകളുടെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് കടന്നെത്തിയത്. 1979 ല്‍ അഷ്ടാവക്രന്‍ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളില്‍ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം. ചെറുറോളുകളില്‍ തുടങ്ങി മാമാങ്കം, അന്വേഷണം, മൂര്‍ഖന്‍, രക്തം, ശക്തി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
കീരിക്കാടന്‍ ചത്തേ!!! എന്ന് ആര്‍ത്തട്ടസിക്കുന്ന ഹൈദ്രോസ്. ഈ മനുഷ്യന്‍ തന്നെയാണോ വാത്സല്യത്തിലെ രാഘവന്‍ നായരുടെ സംഘര്‍ഷങ്ങള്‍ തന്‍മയത്തത്തോടെ പകര്‍ത്തിയത്? കൊച്ചിന്‍ ഹനീഫ എന്ന നടനെ മാത്രം പരിചയമുള്ളവര്‍ക്ക് ഈ സത്യം വിശ്വസിക്കുവാന്‍ പ്രയാസമായിരിക്കും. പഞ്ചാബി ഹൌസിലെ മഠയനായ ഗംഗാധരന്‍, സ്വപ്നക്കൂടിലെ ഫിലിപ്പോസ് അങ്കിള്‍, മീശമാധവനിലെ ത്രിവിക്രമന്‍ എന്നിങ്ങനെ അവിസ്മരണീയമായ ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ മലയാളികള്‍ക്ക് സംഭാവന ചെയ്ത കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്തവയൊന്നും കോമഡി സിനിമകള്‍ ആയിരുന്നില്ല. ജീവിതഗന്ധിയായ മൂഹൂര്‍ത്തങ്ങളില്‍ ചാലിച്ചെഴുതിയവയായിരുന്നു അവ ഒരോന്നും.
ഒരു സന്ദേശം കൂടി എന്ന ചിത്രമാണ് ഹനീഫ ആദ്യമായി സംവിധാനം ചെയ്തത്. മൂന്നു മാസങ്ങള്‍ക്കു മുമ്പ്, ഒരു സിന്ദൂരപ്പൂവിന്റെ ഒാര്‍മയ്ക്ക്, ആണ്‍കിളിയുടെ താരാട്ട്, വീണ മീട്ടിയ വിലങ്ങുകള്‍, വാത്സല്യം,ഭീഷ്മാചാര്യ എന്നിവയാണ് ഹനീഫ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ഹനീഫയുടെ സംവിധാന പാടവം അരക്കിട്ടുറപ്പിച്ച ചിത്രമായിരുന്നു ലോഹിതദാസിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ വാത്സല്യം.
പാസ പറവയ്കള്‍, പാസ മഴയ്, പകലില്‍ പൌര്‍ണമി, പിള്ളയ് പാസം, വാസലിലെ ഒരു വെണ്ണിലാ, തുടങ്ങിയ തമിഴ് ചിത്രങ്ങളും ഹനീഫയുടെ സംവിധാനത്തില്‍ വെളളിത്തി രയിലെത്തി. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ഭീഷ്മാചാര്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നീ ചിത്രങ്ങളിലൂടെ തിരക്കഥാരംഗവും തനിക്ക് അന്യമല്ലെന്ന് ഹനീഫ തെളിയിച്ചു
താളവട്ടത്തിലെ മാനസികരോഗാശുപത്രി വാര്‍ഡന്‍, കിരീടത്തിലെ ഹൈദ്രോസ്, മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലെ എല്‍ദോ, കാലാപാനിയിലെ അഹമ്മദ് കുട്ടി, സൂത്രധാരനിലെ മണി അങ്കിള്‍, ഈ പറക്കുംതളികയിലെ വീരപ്പന്‍ കുറുപ്പ്, മീശമാധവനിലെ ത്രിവിക്രമന്‍, തുടങ്ങിയവ ഹനീഫയുടെ ശ്രദ്ധേയമായ റോളുകളാണ്. ദിലീപ് നായകനായ ബോഡിഗാര്‍ഡാണ് ഹനീഫ അഭിനയിച്ച് റിലീസായ അവസാനത്തെ മലയാള ചിത്രം. വിജയ് നായകനായ വേട്ടൈക്കാരന്‍ ഹനീഫ അഭിനയിച്ച് റിലീസായ അവസാനത്തെ തമിഴ് ചിത്രവും. 2001 ല്‍ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സഹനടനുളള പുരസ്കാരം നേടി.
ഏതാനും തമിഴ് ചിത്രങ്ങളും ഹനീഫയുടെ സംവിധാനത്തില്‍ വെളളിത്തിരയിലെത്തി. എന്നാല്‍ പിന്നീട് അഭിനയ രംഗത്തും തന്നെ തിളങ്ങാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ഭീഷ്മാചാര്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നീ ചിത്രങ്ങളുടെ രചനയും ഹനീഫയുടെതായിരുന്നു. മഹാനദിയുള്‍പ്പെടെ എണ്‍പതോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ചെന്നൈയിലെ വസതിയിലായിരുന്നു താമസം. ഫാസിലയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
(കടപ്പാട് മലയാള മനോരമ പത്രത്തില്‍ വന്ന ലേഖനം )

സാക്ഷി
ജീവിതമാകുന്ന ഈ കാരിരുല്കൂടില്‍
ഞാനുമെന്‍ മൌനവും തനിച്ചാനിന്നു
പകല്‍ ജനിക്കുന്നു തന്നെ കാത്തിരികുന്നവര്‍ക്കായി
സന്ധ്യ മരിക്കുന്നു വിടചോല്ലിപോയവര്ക്കായി
ഇതിനെല്ലാം ഞാനുമെന്‍ മൌനവും മൂകസാക്ഷികള്‍
സ്വാര്‍ത്ഥത നിറഞ്ഞ ഈ ലോകത്തില്‍
ഞാനുമെന്‍ മൌനവും തനിച്ചാനിന്നും.

Subscribe to:
Posts (Atom)