tag:blogger.com,1999:blog-32807459486064503842024-02-20T03:31:45.840-08:00www.mazhathulli.blogspot.combinduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.comBlogger54125tag:blogger.com,1999:blog-3280745948606450384.post-17820969035864557082012-10-23T07:07:00.002-07:002012-10-23T07:07:52.104-07:00

മൌനത്തിന്റെ

ആഴങ്ങളിലേക്ക്
തുടരെ ഊളിയിടുകയാണ്

മനസ്സ്..
സങ്കടകടലിലെ

ചുഴികളില്‍ പെട്ടു,
ഭ്രാന്തന്‍ചിന്തകളുടെ

നിലയില്ലാകയങ്ങളില്‍,
മുങ്ങി ശ്വാസം പിടയുന്ന

എന്റെ ജീവനും...

binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com2tag:blogger.com,1999:blog-3280745948606450384.post-62613443492671371752012-10-23T07:05:00.002-07:002012-10-23T07:05:44.415-07:00

പുലര്‍കാല സ്വപ്നങ്ങള്‍ക്ക്

ഇപ്പോള്‍ മരണത്തിന്റെ

തണുപ്പും ചുടലയുടെ തീ ഗന്ധവും..

എന്റെ ചിന്തകളുടെ

ആഴം അളന്നു ഇല്ലാതാവാന്‍

ഇന്നലെയും

എനിക്കു കൂട്ടായ് വന്നിരുന്നു

ഒരു നനുത്ത മഞ്ഞുകണം പോലെ.

നാളെയിലേക്ക് ഉണര്‍ത്തു പാട്ടായി...

binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-78089117020182567632012-10-23T07:00:00.000-07:002012-10-23T07:00:42.343-07:00ചക്രവാളമിപ്പോള്‍ ചുവക്കാറില്ല
ചക്രവാകപ്പക്ഷികള്‍ കരയാറില്ല
ചക്രവാതങ്ങളിപ്പോള്‍ വീശാറില്ല....
ഉരുകുന്ന സൂര്യനും
മൌനമുണ്ണുന്ന പക്ഷികളും
ചലനമറ്റ ഉഷ്ണവാതങ്ങളും
വരളുന്നസന്ധ്യയും മാത്രം...
വരണ്ടൊഴുകുന്ന കാലത്തിന്
സാക്ഷ്യപത്രമായി
ഇരുളുന്ന കാഴ്ചകളും
ഊഷരമാമെന്‍ മനസ്സും
ഏകാന്തതയും ഞാനും... binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-55269674171550793832012-06-08T05:47:00.000-07:002012-06-08T05:47:08.910-07:00മരണം മണക്കുന്ന
ആ ഐ സി യു
ശീതിളിമയില്‍
മസ്തിഷ്കം
അവസാന തുടിപ്പിനെ
വാരിപ്പുണര്ന്നപ്പോള്,
മറ്റാര്‍ക്കോ
വഴികാട്ടുവാന്‍
വിധിച്ചുകൊണ്ട്
വേര്‍പ്പെട്ടുപോകുന്ന
ആ മിഴികള്‍,
രണ്ടുതുള്ളി
പൊഴിച്ചു..
ഹൃദയം ഒന്നു പിടച്ചു..
അത്
ദേഹിയെ വിട്ടൊഴിയുന്ന
നൊമ്പരമോ ....?
അതോ
മറ്റൊരു
ദേഹത്തിലേക്കുള്ള
കൂടുമാറ്റത്തിന്
മനം നൊന്തുള്ള
പിടച്ചിലോ ... ?binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-87334245936645748292012-06-08T05:45:00.002-07:002012-06-08T05:45:49.801-07:00ഇരുള് വീണ ആകാശത്തില്‍
ഭൂമിയെ പെയ്തൊഴിയാന്‍
വെമ്പി നിന്ന കാര്‍മേഘം പോലെ
എന്റെ മിഴിയില്‍ കൂടു കൂട്ടുകയാണ്
ഒരു കാര്‍മേഘശലകം..
എന്നിലും മഴ പെയ്യിക്കുവാന്‍
എന്നിലെ നൊമ്പരങ്ങള്‍ പെയ്തൊഴിയാന്‍...binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-961339333050110752012-03-18T07:57:00.000-07:002012-03-18T07:58:26.074-07:00ഒന്ന് ചെവിയോര്‍ത്താല്‍ നിനക്ക് കേള്‍ക്കാം എന്റെ വേനല്‍ പൂക്കുന്നതിന്റെ നിലക്കാത്ത മര്‍മരം,ഒന്ന് നോക്കിയാല്‍ നിനക്ക് കാണാം എന്റെ സ്വപ്നങ്ങളില്‍ നിന്നും നിലാവ് നടന്നു മാഞ്ഞതിന്റെ കാല്‍പ്പാടുകള്‍..ഇപ്പോള്‍ എനിക്ക് ചുറ്റും കനത്ത മൂടല്‍മഞ്ഞിന്റെ നിശബ്ദത മാത്രം..മടക്കയാത്രയ്ക്കുള്ള ആഞ്ജ കര്‍ണ്ണങ്ങളെ അസ്വസ്ഥമാക്കുന്നു.ഇനിയെനിക്ക് വേരുകള്‍ ഇല്ലിവിടെ..മടക്കയാത്ര എന്ന് ഞാന്‍ പറയുന്നുവല്ലേ. ശരിക്കും മരണം ഒരു മടക്കയാത്ര ആണോ? അതൊരു പറിച്ചു നടലല്ലേ? ഒരു പുതിയ ഇടത്തിലേക്ക്, മുന്നേ മടങ്ങിപോയ പ്രിയപ്പെട്ടവരെ കണ്ടെത്താനുള്ള ഒരു പറിച്ചുനടല്‍"....binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com1tag:blogger.com,1999:blog-3280745948606450384.post-9217748847560474092012-03-18T01:13:00.000-07:002012-03-18T01:14:30.544-07:00ഗുല്‍മോഹര്‍...................മഴ പെയ്യുന്നു..
പാതകളില്‍ വാകമരത്തിനു
മഴ നനയുന്ന വ്യസനം....
എവിടെ ഞാന്‍ നട്ട പൂക്കള്‍ ,
ഏതു ഹൃദയമാണതു മോഷ്ടിച്ചത്;
ഇനി അത് തിരിച്ചു കിട്ടില്ലെന്നോ?!
എന്റെ പാതകളില്‍ ഇനി നിന്റെ നോട്ടമെല്‍ക്കാതെ
ഋതു മാറാന്‍ കാത്തു ഞാന്‍ തനിയെ...binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-77906677437404198332012-02-18T22:50:00.000-08:002012-02-18T22:51:18.013-08:00യാത്രയില്‍ .......കഴിഞ്ഞ ആഴ്ച അടുത്ത ഒരു കുടുംബ സുഹൃത്തിന്റെ അമ്മയുടെ നിര്യാണത്തെ തുടര്‍ന്ന് എനിക്ക് അവിചാരിതമായി തിരുവനന്തപുരം പോവേണ്ടി വന്നു..രാവിലത്തെ ജനശതാബ്ദിക്ക് പോയി അന്ന് വൈകീട്ടത്തെ മലബാറിന് തത്കാല്‍ ബുക്കിങ്ങില്‍ ആയിരുന്നു യാത്ര..വൈകുന്നേരം അഞ്ചര മണിക്ക് പ്ലാട്ഫോമില്‍ ഇരിക്കുമ്പോള്‍ മധ്യവയസായ ഒരു സ്ത്രീ കുറെ ബാഗുമായി അരികില്‍ വന്നിരുന്നു..അവര്‍ എന്നോട് കോഴിക്കോട്ടേക്ക് ആണോ എന്‍...ന് ചോദിച്ചു പരിചയപെട്ടു, കൂട്ടത്തില്‍ ലേഡീസ് കംബാര്ട്ട്മെന്റില് ആണോ ഇരിക്കുക എന്ന് ചോദിച്ചു.അല്ല എന്ന് പറഞ്ഞപ്പോള്‍ ട്രയിന്‍ വരുമ്പോള്‍ ജനറല്‍ കംബാര്ട്ട്മെന്റ്റ് ഒന്ന് കാണിച്ചു തരണേ എന്നും പറഞ്ഞു..കൂടുതല്‍ സംസാരിച്ചപ്പോള്‍ വയനാട്ടിലാണ് വീട് എന്നും, ഇവിടെ Rcc യില്‍ അനിയത്തി കിടക്കുന്നുന്ടെന്നും, അവരുടെ അടുത്ത് പോയി മടങ്ങുകയാനെന്നും അറിഞ്ഞു.. Rcc എന്ന് കേട്ടപ്പോള്‍ കൂടുതല്‍ ചോദിക്കാന്‍ മനസ്സ് അനുവദിച്ചില്ല..കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങിച്ചപ്പോള്‍ അവര്‍ക്ക് കൂടി വാങ്ങി കൊടുത്തു.വേണ്ട ട്രെയിനില്‍ നിന്നും വാങ്ങി കഴിചോളുമെന്നുഅവര്‍ പറഞ്ഞു എങ്കിലും ഈ ട്രെയിനില്‍ പാന്‍ട്രി ഇല്ലാത്തതിനാല്‍ അവര്‍ കഴികില്ല എന്ന് എനിക്കുറപ്പായിരുന്നു..അല്‍പ്പം കഴിഞ്ഞപ്പോള്‍ അവരെ ആശുപത്രിയിലെ ഒരു ബന്ധു വിളിച്ചു വിവരങ്ങള്‍ അന്വേക്ഷിച്ചു,പേടിക്കണ്ട കോഴിക്കോടേക്ക് കൂടെ ആളുന്ടെന്നു അവര്‍ പറഞ്ഞു.അനിയത്തി ബാര്‍ലി വെള്ളം കുടിച്ചോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ചര്ദ്ദിച്ച കാര്യം പറഞ്ഞുവെന്നു തോന്നുന്നു, ആ സ്ത്രീ പൊട്ടി കരയുകയായിരുന്നു..അനിയത്തിക്ക് സീരിയസ് ആണെന്നും ശ്വാസകോശത്തില്‍ ആണ് അസുഖം എന്നും, കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കയാനെന്നും, 35 വയസ്സ് പ്രായമുള്ളൂ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനും വല്ലാതായി..വയനാട്ടില്‍ നിന്നും ബസ് കയറി കോഴിക്കോട് എത്തി ട്രെയിനില്‍ തിരുവനന്തപുരം എത്തി, തിരിച്ചു ഇങ്ങോട്ടും പോവുകയാണ് രണ്ടുമാസമായിട്ടു..രാവിലെ കാണാമെന്നും പറഞ്ഞു ,അവരെ ജെനറല്‍ കംബാര്ട്ട്മെന്റില് ഇരുത്തി, എ സി കംബാര്ട്ട്മെന്റില് ഇരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് മുഴുവന്‍ അവരെയും അനിയത്തിയെയും കുറിച്ചാണ്..എന്തോ ദൈവം എനിക്ക് അവരെ കാണിച്ചു തന്ന പോലെ തോന്നാണ്, കാരണം ഒരു യാത്ര ഉണ്ടാവുമ്പോള്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഉന്നത ക്ലാസ്സുകളില്‍ സഞ്ചരിക്കുന്നു, ജെനെറല്‍ കംബര്‍മെന്റില്‍ ആണോ എന്നാ അവരുടെ ചോദ്യം കേട്ടപ്പോള്‍ തന്നെ ഉത്തരം പറയുമ്പോള്‍ എനിക്കൊരു വല്ലായ്മ തോന്നിയിരുന്നു..സത്യത്തില്‍ അവരുടെ വിഷമം കണ്ടപ്പോളും, കേട്ടപ്പോഴും എനിക്ക് എന്നോട് തന്നെ ഒരു തരം പുച്ഛം തോന്നി.. ഒരു ഭാഗത്ത് നമ്മള് എല്ലാ സുഖങ്ങളും അനുഭവിച്ചു ജീവിക്കുമ്പോള്‍, മറുവശത്ത് കഷ്ട്ടപെടുന്നവരും, വേദന തിന്നുന്നവരും..രാവിലെ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ അവര്‍ ഫ്ലൈ ഓവറില്‍ സമീപം എന്നെ കാത്തു നിന്നിരുന്നു..കയ്യില്‍ ഉണ്ടായിരുന്ന ഒരു ചെറിയ തുക അവരുടെ കൈവശം നിര്‍ബന്ധിച്ചു കൊടുത്തപ്പോള്‍ മനസ്സിന് ചെറിയ ഒരു ആശ്വാസം തോന്നി..എന്തോ അവരുടെ നമ്പര്‍ ഞാന്‍ മനപൂര്‍വ്വം വാങ്ങിച്ചില്ല.ഒരു മരണവാര്‍ത്ത കൂടി കേട്ട് വെറുതെ മനസ്സ് വേദനിക്കണ്ട എന്ന് കരുതി..ഇപ്പോള്‍ എന്റെ പ്രാര്‍ഥനകളില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത ആ സഹോദരി കൂടിയുണ്ട്, ഞാന്‍ കണ്ട ആ ചെച്ചിയുണ്ട്..പൂര്‍ണമായും അസുഖം ഭേദമാവില്ല എങ്കിലും വേദനകള്‍ കുറഞ്ഞു, ആരോഗ്യം വീണ്ടെടുക്കാന്‍ ദൈവം അവരെ അനുഗ്രഹിക്കട്ടെ..binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com5tag:blogger.com,1999:blog-3280745948606450384.post-42484315753104994872012-02-18T22:48:00.000-08:002012-02-18T22:49:05.516-08:00മടക്ക യാത്രയില്‍......ഇന്നു അവധിദിവസം ആയതിനാല്‍ എന്റെ പുത്രനെ ഒന്ന് എണ്ണയൊക്കെ തേച്ചു കുളിപ്പിചെടുക്കാന്‍ തിരുമാനിച്ചു..എണ്ണയും കൊണ്ട് പുറകെ ചെന്ന ഉടന്‍ അവന് അയ്യേ എണ്ണയോ എന്നൊരു ചോദ്യം?ഇതു ശരീരത്തിന് നല്ലതാണെന്നും,മസിലുകള്‍ വികസിക്കുമെന്നും പറഞ്ഞപ്പോള്‍, കരാട്ടെക്ക് പോയി ഇപ്പോളെ സിക്സ് പാക്ക് വന്നിട്ടുണ്ടെന്ന് സ്വയം കരുതുന്ന ഈ വിദ്വാന് സമ്മതം മൂളി..എണ്ണയൊക്കെ തേച്ചു കഴിഞ്ഞു ...ഇനി പോയി കുറച്ചു കളിചോന്നു പറഞ്ഞപ്പോള്‍ അവന് നേരെ പോയി ഇരുന്നത് കംബ്യൂട്ടരിനു മുന്നില്‍..ഈ കളിയല്ല പുറത്തുപോയി കളിക്കാന്‍ പറഞ്ഞതും ഉടന്‍ വന്നു മറുപടി ഫ്രെണ്ട്സ് കളിയാക്കുമാത്രേ.ഒടുവില്‍ സോഫയിലും, കട്ടിലിലും കേറി, ചാടി കളിക്കാന്‍ തുടങ്ങിയപ്പോള്‍, ഇരട്ടി പണിയാകുമെന്നു അറിഞ്ഞ ഞാന്‍ പെട്ടെന്ന് തന്നെ കുളിപ്പിച്ച് കൊടുത്തു..തല തുവര്തുമ്പോള്‍ മോന് എന്നെ ചേര്‍ത്തുപിടിച്ചു നിന്നിരുന്നു..ഈ നിമിഷം ഞാന്‍ എന്റെ ബാല്യത്തിലൂടെ ഒന്ന് കടന്നുപോയി..... എന്റെ അമ്മ എന്നെയും, അനിയനെയും ഇങ്ങനെ കുളിപിച്ചു തരുമായിരുന്നു..ദേഹം മുഴുവന്‍ എണ്ണ തേപ്പിക്കും , കണ്ണൊക്കെ എണ്ണ വീണു എരിയും, എന്നിട്ട് പറമ്പിലേക്ക് പറഞ്ഞയക്കും, നാളികേരം പെറുക്കി മുറ്റതു കൊണ്ടിടുക, ഓലമടലും, കൊതുമ്പും,വിറകുപുരയില്‍ കൊണ്ടിടുക,പറമ്പിലെ ചപ്പു,ചാവെലകള്‍ അടിച്ചുകൂട്ടി തീ കത്തിക്കുക ഇവയാണ് ഞങ്ങള്‍ ചെയ്യേണ്ട ജോലികള്‍..ശരീരം നന്നായി വിയര്‍ത്തു കഴിഞ്ഞാല്‍ ചകിരിതുപ്പും,പയറുപൊടിയും ചേര്‍ത്ത് അമ്മ കുളിപ്പിച്ച് തരും.. തല തുവര്തുമ്പോള്‍ അമ്മയെ കെട്ടിപിടിച്ചു ഒരു നില്‍പ്പുണ്ട്, അമ്മയുടെ ദേഹം മുഴുവന്‍ നനഞ്ഞിട്ടുണ്ടാവും, എന്നാലും അമ്മയുടെ വയറിനോട് മുഖം ചേര്‍ത്ത് നില്കുമ്പോള് ഉള്ള ആ ഒരു സുഖം,അമ്മയുടെ വിയര്പ്പിന് പോലും സ്നേഹത്തിന്റെ ഒരു ഗന്ധം, അത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രത്യേകതയാണ്, അമ്മയുടെ മുഴുവന്‍ സ്നേഹവും, വാല്സല്യവും അതില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞിരുന്നു..അത് കഴിഞ്ഞു തേങ്ങാപാലും ചേര്‍ത്ത്,ചൂടുള്ള കഞ്ഞി കോരി തരും അമ്മ,അതിന്റെയൊരു സ്വാദ് ഇപ്പോളും മായാതെ നില്ക്കുന്നു... ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗത്തിനും കളിക്കുക എന്ന് വെച്ചാല്‍ അത് കംബ്യൂട്ടര് ഗെയിമുകള്‍ ആണ്. അണുകുടുംബങ്ങള്‍, മിക്കവീട്ടിലും ഒരു കുട്ടി മാത്രം,അടുത്ത വീട്ടിലെ കുട്ടികളുടെ കൂടെ കളിച്ചു വളരാന്‍ അവര്‍ക്ക് സമയമില്ല..ഇനി മാതാപിതാക്കള്‍ കുട്ടികളെ പഴയ ചിട്ടയിലേക്ക് അല്‍പ്പം മാറ്റുവാന്‍ ശ്രമിച്ചാലും, കുട്ടികള്‍ സമ്മതിക്കില്ല കാരണം അവര്‍ അറിവുകളുടെയും, സാങ്കേതിക വിദ്യയുടെയും കാര്യത്തില്‍ നമ്മളെക്കാള്‍ ഏറെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു..വിദ്യാഭ്യാസം കച്ചവടമായത്തോടെ വിദ്യാലയങ്ങള്‍ വെറും കെട്ടിടങ്ങള്‍ ആയി മാറുന്നു,അവിടെയും കുട്ടിയുടെ കൂട്ടുകാര്‍ ആയി അവര്‍ സ്വയം തിരഞ്ഞെടുക്കുന്ന ഒന്നോ, രണ്ടോ പേര് മാത്രം..ഇതു കുഞ്ഞുങ്ങളുടെ
സ്വഭാവരൂപീകരണത്തെ വളരെ സ്വാധീനിക്കുന്നു.. അവര്‍ യന്ത്രികതയുടെ ലോകത്തില്‍ സ്വയം ഒതുങ്ങികൂടി കൂടുതല്‍ സ്വാര്തരാവുകയല്ലേ? നമുക്ക് മുന്‍പുള്ള തലമുറയ്ക്ക് പറയുവാന്‍ ഏറെയുണ്ടായിരുന്നു , നമുക്കും പറയുവാന്‍ മധുരം നിറഞ്ഞ ഒരു ബാല്യം ഉണ്ട്..പക്ഷെ നമ്മുടെ ഈ കുഞ്ഞുങ്ങള്‍! അവര്‍ അവര്‍ക്ക് ശേഷം വരുന്ന തലമുറയോട് എന്താവും പറയുക?? ...binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com1tag:blogger.com,1999:blog-3280745948606450384.post-72165078369626864672012-02-18T22:47:00.000-08:002012-02-18T22:48:03.932-08:00ജീവിതം.. കഥയോ കവിതയോ അല്ല ജീവിതം..എന്തെങ്കിലും ആയി തീരാന്‍ പൊരുതുന്ന മനുഷ്യന്റ്റെ നിസ്സഹായത മാത്രമാണ്..നമ്മളില്‍ ആരെങ്കിലും നമുക്കായി ജീവിച്ചവരുണ്ടോ?ഉറ്റവര്‍ക്കായി, ഉടയവര്‍ക്കായി ഇഷ്ട്ടങ്ങളും മോഹങ്ങളും ബലികല്ലില് തര്‍പ്പണം ചെയ്തു ,വീണ്ടും തുടരുന്ന പ്രയാണം.....എന്തിനെന്നില്ലാതെ ,ആര്‍ക്കെന്നറിയാതെ,ആര്‍ക്കൊക്കെയോ വേണ്ടി..!!അനിഷ്ട്ടങ്ങളെ ഇഷ്ട്ടങ്ങളാക്കി ,
വേദനകള്‍ക്ക് വിധിയെന്ന ഓമന പേരുനല്കി,
വീണ്ടും ജീവിതം നമുക്ക് മുന്നില്‍ പേക്കൂത്ത് നടത്തുന്നു,പല്ലിളിക്കുന്നു.!!ഇന്നലെകളും നാളെയും ഇല്ലാതെ ഇന്നിന്റ്റെ വര്‍ത്തമാനകാലത്തില്‍ മാത്രം ജീവിക്കുന്ന ഈ ജീവിതമോ ജീവിതം? ആര്‍ക്കുണ്ടിവിടെ ഇച്ചാശക്തി, ഇതെന്റ്റെ ജീവിതം ഞാന്‍ ജീവിക്കുന്നത് എനിക്ക് വേണ്ടി ആണെന്ന് പറയാന്‍? ...binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com1tag:blogger.com,1999:blog-3280745948606450384.post-61527913969107832762011-12-01T07:04:00.000-08:002011-12-01T07:05:03.587-08:00എന്താണ് സദാചാരം എന്ന വാക്കിന്റെ അര്‍ഥം? നല്ല ശീലങ്ങള്‍ അല്ലെങ്കില്‍ നല്ല ആചാരങ്ങള്‍ എന്നാണോ? അല്ലെങ്കില്‍ നല്ല നടപ്പിനു വേണ്ടി ഓരോ മതങ്ങളും നിഷ്കര്‍ഷിക്കുന്ന ഓരോ സംഹിതകളോ? സദാചാരം എന്നത് ഓരോ വ്യക്തികളെയും, അവരുടെ ബന്ധങ്ങളെയും അനുസരിച്ച് ഇരിക്കുന്നു....ഭാര്യ ഭര്‍തൃ ബന്ധം, സഹോദ സഹോദരി ബന്ധം, സുഹൃത്ബന്ധം തുടങ്ങി അവക്കനുസരിച്ചു മാറുന്നു...ഒരു വ്യക്തിയുടെ പെരുമാറ്റം തുടങ്ങി അവന് ഉച്ചരിക്കുന്ന വാക്കുക...ള്‍ വരെ സദാചാര പരിധിയില്‍ വരുന്നു..ഇതൊക്കെയാണെങ്കിലും സദാചാരം എന്ന് പറയുമ്പോള്‍ മലയാളി മനസിലേക് ആദ്യം കടന്നു വരുന്ന പദം ലൈംഗീകത തന്നെയാണ്.. അതുകൊണ്ട് തന്നെ സദാചാര വിരുദ്ധം എന്ന് കേള്കുമ്പോള് എന്താണ് സത്യാവസ്ഥ എന്ന് തിരക്കാതെ ലൈംഗീകവിരുദ്ധത എന്ന് ഉറപ്പിക്കുന്നു..ഒരു വീട്ടില്‍ അന്യനായ ഒരു വ്യക്തിയെ കാണുമ്പോള്‍ അതും സദാചാര വിരുദ്ധമായി ഉറക്കെ വിളിച്ചു കൂവുന്നു..സദാചാരപോലിസ് ചമയാന്‍ ജനത്തിന് അധികാരമുണ്ടോ? അന്യായം ആയ , അല്ലെങ്കില്‍

കാരണമറിയാത്ത കാര്യങ്ങളില്‍ ഒരാളെ അപകീര്‍ത്തി പെടുതുന്നതും, മോശപ്പെടുത്തി സംസാരികുന്നതും,നിയമം കയ്യിലെടുത്തു ദേഹോപദ്രവം ചെയ്യുന്നതും നല്ല പ്രവര്‍ത്തികള്‍ അല്ല, അതും സദാചാരവിരുധത്തില് വരുന്ന കാര്യം തന്നെയാണ്.. അങ്ങനെ ഒരു വ്യക്തിയെ കണ്ടാല്‍ തന്നെ അതിന്റെ കാരണം, അല്ലെങ്കില്‍ ന്യായ വശങ്ങള് പറയുവാന്‍ ആ വ്യക്തിക്കും, അതുമായി ബന്ധമുള്ളവര്കും , അവരുടെ വീട്ടുകാര്കോ അവസരം നല്‍കേണ്ടതില്ലെ? നാട്ടുകാര്‍ അന്യനായി കാണുന്ന വ്യക്തി ആ വീട്ടുകാരുടെ സ്വന്തമായികൂടെന്നുണ്ടോ?ഈ സദാചാര പോലീസ് ചമയുന്നവരില്‍ എത്ര പേരുണ്ടാവും, മറ കിട്ടിയാല്‍ സദാചാരവിരുധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍...മനസ്സ് കൊണ്ടെങ്കിലും പരസ്ത്രീയെയും പുരുഷനെയും ഭോഗിക്കാത്ത, ആഗ്രഹിക്കാത്തവരായി എത്ര പേരുണ്ടാവും ചുറ്റിലും ? അന്യരുടെ ജീവിതത്തിലേക് എത്തി നോക്കുവാനുള്ള ത്വരയാണ് മലയാളികള്‍ക്ക്...ചുറ്റും നടക്കുന്ന സത്വര ശ്രദ്ധ വേണ്ടുന്ന കാര്യങ്ങള്‍ അവര്‍ അറിയുന്നില്ല, അല്ലെങ്കില്‍ കണ്ടില്ല്ലെന്നു നടിക്കുന്നു.. മാറ്റം വരേണ്ടത് മലയാളിയുടെ മനസ്സിനാണ്..തങ്ങളെ, തങ്ങളുടെ കുടുംബത്തിനെ ബാധിക്കാത്ത അനാവശ്യ കാര്യങ്ങളില്‍ ഇടപ്പെട്ട് സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിക്കുന്ന മലയാളിയുടെ കപട സദാചാരമാണ് മാറേണ്ടത്.......binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com3tag:blogger.com,1999:blog-3280745948606450384.post-57699808682046543412011-12-01T07:02:00.000-08:002011-12-01T07:03:46.130-08:00മെച്ചപ്പെട്ട വിദ്യാഭ്യാസം, നല്ല ഭക്ഷണം, വസ്ത്രം, സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും പ്രിയപ്പെട്ടവര്‍, ഇവയെല്ലാമായിട്ടും ത്രിപ്തിപ്പെടാത്ത ഇന്നിന്റെ ബാല്യവും, കൌമാരവും.. .ഇവയെല്ലാം സ്വപ്നം കണ്ടു,സ്വന്തം അവകാശങ്ങള്‍ നഷ്ട്ടപ്പെട്ടു, ശൈശവം നിഷേദിക്കപ്പെട്ടു ,പണിശാലകളിലും, അടുക്കള പുറങ്ങളിലും ,ബാല്യവും, കൌമാരവും മറന്നു പോയ ഒരു പറ്റം കുട്ടികളും ഇവിടെയുണ്ട്.. ചിരികാനും, കളികുവാനും, മറന്ന, അക്ഷരങ്ങളു...ടെയും, വര്‍ണ്ണങ്ങളുടെയും ലോകം മറന്നവര്‍..എന്റെ ഒരു സുഹൃത്ത് വഴി ഞാന്‍ അറിയുവാനിടയായ ഒരു കാര്യം നിങ്ങളോട് പങ്കുവെക്കുകയാണ്...പലര്‍ക്കും ചിലപ്പോള്‍ അറിയാവുന്ന കാര്യമാവാം ഇതു.. "CHILD LINE " എന്ന ദേശീയ പദ്ധതിയെ കുറിച്ച്..സഹായം ആവശ്യമുള്ള കുട്ടികള്‍കിടയില്‍ പ്രവര്‍ത്തിക്കുന്ന, "1098 "എന്ന സൌജന്യമായി വിളിക്കാവുന്ന ഫോണ്‍ വഴി ഏതു ആപല്‍ ഘട്ടങ്ങളിലും, സഹായം എത്തിക്കുവാനും, അവരെ സംരക്ഷികുവാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയാണിത്.. കുട്ടികള്‍കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്..തെരുവ് കുട്ടികള്‍, ബാലവേല, ഭിക്ഷാടനം, ചെയ്യുന്നവര്‍, അത്യാഹിതം, ദുരന്തം, കലാപം ഇവക്ക് ഇരയായവര്‍, Hiv, Aids ബാധിതര്‍, വഴിതെറ്റി പോവുന്നവര്‍, മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍, ചൂഷണത്തിന് ഇരയായവര്‍, കുറ്റവാളികളുടെ കുട്ടികള്‍, ലഹരിക് അടിമയായവര്‍, ശാരീരിക, ലൈംഗീക പീടനതിനു ഇരയായവര്‍ ഇവരാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നവര്‍...അനാഥരും, അശരണരും ആയ കുട്ടികള്‍ക്ക് ശിശുമന്ദിരം തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി സംരക്ഷണം ഉറപ്പുവരുത്തുന്നു..അത്യാഹിതത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചു അടിയന്തിര വൈദ്യസഹായം നല്കുന്നു, മാനസിക വ്യഥ അനുഭവികുവര്ക് കൌന്സലിംഗ് നല്കുന്നു, ചൂഷണം അനുഭവികുന്നവര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നു., തുടങ്ങി നിരവധി സഹായങ്ങള്‍ ഇവര്‍ ചെയ്യുന്നുണ്ട്...കേരളത്തില്‍, കാസര്‍ഗോഡ്, കണ്ണൂര്‍, കൊഴികോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ "CHILD LINE പ്രവര്‍ത്തിക്കുന്നു..ennu ഞാന്‍ ഈ നമ്പറില്‍ വിളിച്ചു വിവരങ്ങള്‍ അന്വേക്ഷികുകയും അവര്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും, മറുപടിയും നല്‍കുകയും ചെയ്തു....പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വായിച്ചിട്ട് 1098 എന്ന നമ്പര്‍ സേവ് ചെയുമെന്നു കരുതട്ടെ..ദുരുഹ സാഹചര്യ്തിലോ, സഹായം അഭ്യ്ര്തിചിട്ടോ, അത്യാഹിതത്തില്‍ പെട്ടോ, ഒറ്റക്കായോ ഒരു കുട്ടി നില്‍ക്കുന്നത് കണ്ടാല്‍ ഉടനടി ഈ നമ്പറില്‍ അറിയിക്കുക..നിയമ സംബന്ധമായ ഒരു നടപടിക്കും നമ്മള് പോവേണ്ട കാര്യമില്ല..ഒരു കുട്ടിയുടെ ജീവിതത്തിനു തെളിച്ചമെകാന്‍ പരോക്ഷമായെങ്കിലും നമുക്ക് കഴിഞ്ഞാല്‍ അതൊരു പുണ്യം തന്നെയാകും.....binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-27025701801634463922011-09-25T07:58:00.001-07:002011-09-25T07:58:55.099-07:00വിഷയ ദാരിദ്ര്യം.........ഞാനിപ്പോള്‍ ദാരിദ്ര്യത്തിലാണ്... വിശപ്പോ ദാഹമോ അല്ല വിഷയം.

ആശയ ദാരിദ്ര്യമാണിന്നെന്റെ പ്രശ്നം...

എഴുത്തിന്റെ ബാക്കിയെന്നോണം അക്ഷരങ്ങള്‍ അസ്ത്രങ്ങളായി എന്നിലേക്ക് തന്നെ ഉറ്റു നോക്കുന്നു.. വേണമെങ്കില്‍ ഹസാരെയോടൊപ്പം നടന്നു മഷി വറ്റിക്കാം.. എങ്കില്‍ ഞാന്‍ ആരാഷ്ട്രീയതിലെത്തി എന്ന് മുദ്ര കുത്തപ്പെടാം..

പ്രണയമായാല്‍ ചോദ്യം എന്റെ പ്രണയത്തിലേക്കും,

ജീവിതമായാല്‍ എന്തിനിത്ര നിരാശാബോധമെന്നും

,മരണമായാല്‍ ഇത്ര നേരത്തെ മരണത്തെ കൂട്ടുപിടിക്കാനെന്നും... ....

മടുത്തു, എനിക്ക് വിഷം വേണം

ക്ഷമിക്കണം വിഷയം വേണം...

അല്ലെങ്കില്‍ എനിക്കായി തൂലികയൊരു കൊലക്കയര്‍ ഒരുക്കും. എങ്ങും എത്താത്ത വഴിയില്‍ ക്ഷണത്തില്‍ മാഞ്ഞു പോകാന്‍ വയ്യ..........binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com1tag:blogger.com,1999:blog-3280745948606450384.post-19539479372582004182011-09-25T07:57:00.001-07:002011-09-25T07:57:31.531-07:00പിടിവിട്ടു പോയ കവിത ..........ആറ്റുനോറ്റിരുന്നു കവിത പിറക്കാന്‍ ...

ഒടുവില്‍ പിറന്നു സുന്ദരികവിത

പാല് മണമുള്ള ചുണ്ടുകളോടെ

കണ്ണാടി തിളക്കമുള്ള കണ്ണുകളോടെ,

തേനൂറും വായ്ത്താരികള്‍

കവിത വളര്‍ന്നു,

ആധുനികതയുടെ ചുവടു പിടിച്ചു

കൂടെ ഹുങ്കാരവും,

നിഷേധവും...

പറക്കാറായപ്പോള്‍

പടിയിറങ്ങി,

ഒന്നും പറയാതെ,

അറിയിക്കാതെ...

വിങ്ങിയ മാതൃഹൃദയം അലഞ്ഞു...

ഒടുവില്‍ കണ്ടു

ഈ മീഡിയയുടെ ചതികുഴികളില്‍

ഒരുപാട് ലൈക്കുകളിലും,

കമെന്റുകളിലും വീര്‍പ്പുമുട്ടി

ഒന്നാമതായി നില്‍ക്കുന്നത്...

എന്നെ തിരിച്ചറിയാതെ,

മറ്റൊരു ലോകത്ത് ചിരിച്ചും

ചിരിപ്പിച്ചും...binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-56706557083491948832011-09-25T07:52:00.000-07:002011-09-25T07:53:20.939-07:00ചുടുക്കാട്ടിലെ അയാള്‍ ..........ജീവിതഭാരങ്ങളെല്ലാം അവസാനിക്കുന്ന ഒരിടം,ചുടല പറമ്പ്......

അവിടെ ക്രൌര്യം തോന്നിക്കുന്ന മുഖവും, നിസംഗത നിറഞ്ഞ മനസ്സുമായി ഒരാള്‍.. ശവങ്ങല്‍ക്കായി നിര്‍വികാരത നിറഞ്ഞ കാത്തിരുപ്പുമായി സീതികന്‍... ചിതാഗ്നി കൊളുത്തി ബന്ധുക്കള്‍ കയ്യോഴിയുന്നതോടെ ദേഹികളുടെ കാവല്കാരന്.. യുവത്വത്തിനു കാവല്‍ ഇരിക്കുമ്പോള്‍ അയാളുടെ മനസ്സ് ഉലയുന്നുന്ടാവാം.... കുരുന്നുകളെ അഗ്നി എടുക്കുമ്പോള്‍ അറിയാതെ കരയുന്നുണ്ടാവാം...

ഇല്ല ഉണ്ടാവില്ല..........

ശ്മശാനത്തില്‍ പടരുന്ന മുള് പടര്പ്പുകള് പോലെ മനസ്സിലും നിര്‍വികാരത പടര്ന്നുപിടിചിട്ടുണ്ടാവും .. തലച്ചോറ് തുളച്ചു ആളികയറുന്ന അഗ്നി അയാളില്‍ ഒരു വികാരവും ഉണര്‍ത്തുന്നുണ്ടാവില്ല....

ആളികയറുന്ന അഗ്നിയുടെ ചുവന്ന നിസ്സംഗത ആ കണ്ണുകളില്‍ ..

തലയോട്ടിയും, അസ്ഥികളും പൊട്ടുന്ന ശബ്ദവും, ശവത്തിന്റെ ചൂടും , ചൂരും, ചാരവും.. അതിനിടയില്‍ കൈമോശം വന്ന മനസ്സുമായി അയാള്‍ ...

അശാന്തിയില്‍ നിന്നും കുതറി പോയ ആത്മാക്കളുമായി അയാള്‍ സംവദിക്കുന്നുണ്ടാവും.. കണ്ണടച്ച് ചിതക്കരികെ നിന്നും പിന്‍വാങ്ങുമ്പോള്‍ ആത്മാക്കളുടെ വേദനകള്‍ പങ്കുവെക്കുന്നുണ്ടാവാം.

അല്ലെങ്കില്‍ മരണം അയാളെയും ചിതക്ക് നല്കുന്ന നാളിനെ കുറിച്ചോര്‍ത്ത്, ആളുന്ന അഗ്നിയുടെ ചുവന്ന തിളക്കമോര്‍ത്ത് മരവിപ്പിലൂടെ അയാളും............binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-35529119186879557122011-09-25T07:51:00.000-07:002011-09-25T07:52:21.339-07:00മാവേലിക്കൊരു കത്ത്............ബിന്ദു

കേരള ഭവനം,

കേരളം - പി ഓ

ഇന്ത്യ....

to,

മാവേലി,

പാതാള ഭവനം

പാതാളം - പി ഓ

കേരളം....

പ്രിയപ്പെട്ട മാവേലിക്ക്, .......

ഒരു കത്ത് എഴുതണമെന്നു കുറെയായി വിചാരിക്കുന്നു...ഇപ്പഴാണ് സമയം കിട്ടിയത്.. പാതാളത്തില്‍ അങ്ങേക് സുഖം തന്നെ എന്ന് കരുതട്ടെ..ഇവിടെ ഈ പാതാളത്തില്‍, ക്ഷമികണം കേരളത്തില്‍ ഞങ്ങള്കും സുഖം തന്നെ...തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ മുതല്‍ ശയ്യാവലംബികള്‍ ആയ മുത്തശ്ശിമാര്‍ വരെ വളരെ സുരക്ഷിതരാണ് ഇവിടെ..ഫെയ്സ്ബുകിലെ കമ്മ്യുനിട്ടികള്‍ ഗതകാല സ്മരണകള്‍ അയവിറക്കി കൊണ്ട് നാടന്‍ പൂക്കളെ കൊണ്ട് പൂവിടുമ്പോള്‍, ഞങ്ങള്‍ മുറ്റത്തു തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കളെ കൊണ്ട് ത്രിപ്തിയടയുന്നു...കമ്പോളത്തില്‍ മനുഷ്യന് ഒഴിച്ച് ബാകി എല്ലാറ്റിനും തീ പിടിച്ച വിലയാണ്...സര്‍കാരിന്റെ ഒരു രൂപ വിലയുള്ള അരി ഉള്ളത് കൊണ്ട്, 300 രൂപ കയ്യില്‍ ഉണ്ടെങ്കില്‍ പത്തു രൂപക്ക് പത്തു കിലോ അരി വാങ്ങി ബാക്കി 290 രൂപ കൊണ്ട് ഒരു പൈന്റും, ഒരു കോഴിയെയും വാങ്ങാമെന്നത് തന്നെ വലിയൊരു ആശ്വാസമാണ്..അങ്ങ് വരുന്നത് കാല്നടയായിട്ടല്ലേ? പെട്രോളിനോകെ തീരെ വിലയില്ലാത്ത കാലമാണിപ്പോള്‍...റോഡിലൂടെ നടകുമ്പോള്‍ അരികു വശം ചേര്‍ന്ന് നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം..ഇല്ലെങ്കില്‍ കുഴിയില്‍ വീഴും..ഇപ്പോള്‍ നല്ല മഴയാണ്..ഒരു തോണി കിട്ടിയാല്‍ റോഡിലൂടെ തോണി ഇറക്കാന്‍ നോക്കാം..തിരുവനന്തപുരം എത്തുമ്പോള്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തൊഴുന്നുണ്ടോ..അവിടെ കാവല്കാരെ കൊണ്ട് തടഞ്ഞിട്ടു നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്..കരിബൂച്ചകള്‍ ചിലപ്പോള്‍ ആളറിയാതെ ത്രീവവാദിയായി കരുതാന്‍ സാധ്യതയുണ്ട്...അതുകൊണ്ട് ആ ഭാഗത്തേക് പോവണ്ട..സെക്രടരിയെട്ടില് ചിലര്‍ പണിയില്ലാതെ ഒച്ചയും, ബഹളവും ഉണ്ടാകുന്നത് കാണാം..അവര്‍ ഞങ്ങളുടെ മന്ത്രിമാരും, എം എല്‍ എ മാരും ആണ്..ചിലപ്പോള്‍ പരിസരത്ത് തല്ലു കണ്ടെന്നു വരാം..അത് ഓണത്തല്ല് അല്ല..പോലീസും, വിദ്യാര്തികളും തമ്മിലുള്ള ലാത്തി ചാര്‍ജാണ്...ആളുകള്‍ ക്ഷമയോടെ വരിയില്‍ നില്കുന്നത് കാണാം..അടുത്ത് തന്നെ ചിലര്‍ പാമ്പായി ( പാമ്പ് എന്ന ജീവിയല്ല, , ഇതൊരു ഓമനപേര് ആണ്)കിടക്കുന്നതും കാണും..ആ ഭാഗത്തേക് തിരിഞ്ഞു നോക്കേണ്ട...പിന്നെ പെണ്ണിന് വിലയില്ല എങ്കിലും, പൊന്നിന് തീ വിലയാണ്..അതുകൊണ്ട് വരുമ്പോ സ്വര്‍ണ്ണം അണിയണ്ട....പിടിച്ചു പറിക്കാര്‍ വിലസുന്ന നാടാണ്..അത്ര നിര്‍ബന്ധം ആണേല്‍ വല്ല റോള്‍ഡ് ഗോള്‍ഡോ, ഒരു ഗ്രാം സ്വര്‍ണ്ണമോ ധരിക്കാം...പിന്നെ പ്രച്ഛന്ന വേഷമണിഞ്ഞ മാവേലിമാര്‍ ഒരു പാടുണ്ടേ..അവര്‍ കാണേണ്ട..കിട്ടിയാല്‍ വെറുതെ വിടില്ല...ആ ഓലകുട ഒരു മാറ്റത്തിന് വേണ്ടി ഒഴിവാകാം.പകരം ഫൈവ് ഫോള്‍ഡര്‍ കുട മാര്‍കറ്റില്‍ റെഡി ആണ്..പിന്നെ ഒരു സന്തോഷവാര്‍ത്ത..അങ്ങേക് കുടവയര്‍ കുറക്കണം എന്നുണ്ടെങ്കില്‍ ലവണ തൈലം എന്ന ഫലപ്രദമായ മരുന്നുണ്ട്..ഇനി മെലിയണമെങ്കില്‍ സ്മാര്‍ട്ട് ലീന്‍, ഇന്‍ ഷേപ്പ്..പിന്നെ കുറെ ഗുളികകളും....ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം....എത്രയും പെട്ടെന്ന് ഒരു ഇ മെയില്‍ ഐ ഡി ഉണ്ടാക്കണേ അങ്ങ്..കാരണം അടുത്ത തവണ വരുംബോഴെകും തപ്പല് ഓഫീസും, കത്തെഴുതും ഉണ്ടാവില്ല..കാര്യങ്ങള്‍ ഈ മെയില്‍ വഴി ആവുമ്പോ എളുപ്പാവും...പിന്നെ കേരളത്തിലെ നിരവധി മൊബൈല്‍ കമ്പനികളുമായി ഒരു ചര്‍ച്ച ചെയ്തു പാതാളത്തിലേക്ക് ഒരു കണക്ഷന് എടുക്കുന്ന കാര്യം ഗൌരവമായി പരിഗണികണം....ഇങ്ങനെ യൊക്കെ എഴുതീന്നു വെച്ച് അങ്ങ് കേരളത്തിലേക് വരാതിരിക്കരുത്..വന്നിട്ടില്ലേല്‍ ഇവരെല്ലാം കൂടി എന്നെ പാതാളതിലെക് ചവിട്ടി താഴ്ത്തും..വരുമെന്ന പ്രതീക്ഷയോടെ....

സ്നേഹപൂര്‍വ്വം സ്വന്തം ബിന്ദു....binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-72817113451441239612011-09-25T07:48:00.000-07:002011-09-25T07:49:03.044-07:00എന്നിലെ ഞാന്‍.................കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍, കൌതുകം നിറഞ്ഞ നോട്ടവുമായി എന്റെ പ്രതിരൂപം..കുഞ്ഞുനാളില്‍ അമ്മ കുളിപ്പിച്ച് , കണ്ണെഴുതി, പൊട്ടു തൊടുവിച്ചു,മുടി പിന്നിയിട്ടു തന്ന ശേഷം കണ്ണാടിയുടെ മുന്നില്‍ പോയി ചന്തം ആസ്വദിക്കുന്ന, ആ കുഞ്ഞുകുട്ടിയായോ ഞാന്‍.. സംശയം തീരാന്‍ കണ്ണാടിയോട് ചോദിച്ചപ്പോള്‍. അതെ ആ കുഞ്ഞുകുട്ടിയാണെന്ന മറുപടി..അല്ല, കണ്ണാടി കള്ളം പറയുന്നു, അന്നത്തെ ആ നിഷ്കളങ്കതയും, കുസൃതികളും എവിടേ, കുട്ടിക്കാലത്തെ കുതൂഹലതയും , പ്രസരിപ്പും എവിടെപോയി മറഞ്ഞു...എല്ലാം നിന്നില്തന്നെയുണ്ട്, ജീവിതപാച്ചിലുകല്കിടയില്‍ നീ ശ്രധിക്കാഞ്ഞിട്ടാണ്....തിരിച്ചു കണ്ണാടിയിലെ പ്രതിരൂപം തിരിച്ചു ഒരു ചോദ്യം ചോദിച്ചു..ഈ ജീവിതം കൊണ്ട് നീ സംത്രിപ്തയാണോ എന്ന്.. മിഴിയില്‍ നിറഞ്ഞ ഒരു കണ്ണീര്‍കണം ഒളിപിച്ചും, തൊണ്ടയില്‍ കുടുങ്ങിയ ഒരു ഗദ്ഗദത്തെ അടക്കിയും മറുപടി പറഞ്ഞു അതെ...ചിരിച്ചുകൊണ്ട് കണ്ണാടി മറുപടി തന്നു..അല്ല, ഇപ്പോള്‍ നീയാണ് കളവു പറയുന്നത്...

ഇപ്പോള്‍ എനിക്കൊരു സംശയം, സത്യം ഏതാണ്? കണ്ണാടിയിലെ ഞാനോ, ഈ ഞാനോ?...binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-44932532018174432132011-09-25T07:47:00.000-07:002011-09-25T07:48:05.513-07:00മഴ ഒടുങ്ങുമ്പോള്മഴക്ക് ശേഷം പുതുമണ്ണിന്റെ ഗന്ധം മതിവരുവോളം ആസ്വദിക്കവേ ഓര്‍ത്തു, ഇന്നത്തെ സന്ധ്യ ഈയാം പാറ്റകളുടെത്.. സന്ധ്യ പ്രകാശം ചോരിഞ്ഞപ്പോഴേക്കും മണ്ണിന്റെ അടിയില്‍ നിന്നും അവ കൂട്ടത്തോടെ ചിറകടിച്ചു പുറത്തേക്ക് .. കുറെ ദിവസം ഇരുട്ടിലിരുന്നു വെളിച്ചം കാണുന്ന തത്രപ്പടോടെ.. വെളിച്ചം അവയെ ആകര്ഷിക്കുകയാണോ? ഇരയെ കാത്തു നില്ക്കുന്ന വേട്ടക്കാരനെ പോലെ? വെളിച്ചത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ട് അവയോടു സ്വകാര്യം പറഞ്ഞു, ചുംബിച്ചു, ഒടുവില്‍ ചിറകു കുഴഞ്ഞു വീണു പറക്കാനാവാതെ ഒരു പുഴുവായി ചവിട്ടിയരക്കപ്പെടുന്നു.. പുഴുവില്‍ നിന്നും വീണ്ടും പുഴുവിലേക്ക് ഒരു മടക്കം.......

ഓര്‍ക്കുമ്പോള്‍ മനുഷ്യജന്മവും ഇങ്ങനെയല്ലേ.. ഈയാം പാറ്റക്ക് സമം.. മണ്ണിന്റെ അടിയിലെന്ന പോലെ ഗര്‍ഭ പത്രത്തിലെ സുഖകരമായ വാസത്തിനു ശേഷം വെളിച്ചത്തിലേയ്ക്കു എത്താനുള്ള തത്രപ്പാട്.. വെളിച്ചം പോലെ ജീവിതമെന്ന വെളിച്ചം തേടി മനുഷ്യനും.. ആസ്വദിച്ചും, അതിനെ സ്നേഹിച്ചും, ചിലപ്പോള്‍ വേട്ടക്കാരന് ഇരകലായും, ചവിട്ടിയരക്കപെട്ടും, നിസ്സഹായതയോടെ ഒരു മടക്കം.. മണ്ണിലേക്ക്.. പിന്നീട് വെറും പുഴുക്കളായുംbinduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-51048853111490872662011-07-31T02:36:00.000-07:002011-07-31T02:37:56.354-07:00മരണം ......കണ്ണ് തുറിച്ചു നാക്ക് കടിച്ചു ഞാന്‍ ...
മരണത്തിന്റെ തണുപ്പും ഗന്ധവും നിറഞ്ഞ മോര്‍ച്ചറിയില്‍... മരവിപ്പിനെ മുറിപ്പെടുത്തി
വെള്ളകോട്ടിട്ടവരുടെ പരിഹാസം... ചാവാന്‍ നടക്കുന്നു! എന്തിനു തൂങ്ങി?
......മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കുത്തിയിറങ്ങുന്നത് ആത്മാവിനെ നൊമ്പരപ്പെടുത്തി കൊണ്ടും...
വിറങ്ങലിച്ച ആത്മാവ് എന്നോട് :,
മരണ കുറിപ്പ് എഴുതിയതല്ലേ നീ?
എന്നിട്ടും എന്തിനീ പ്രഹസനങ്ങള്‍?
മരിച്ചിട്ടും കുഴിയിലേക്കൊരു കാത്തിരുപ്പ്..
പോസ്റ്റു മോര്‍ട്ടത്തിനു ശേഷം പെട്ടിയില്‍ അലങ്കാരം ചമഞ്ഞു കിടക്കും. വിദേശത്തു നിന്നും മക്കള്‍ എത്താന്‍ ..
നാളെയോ അടുത്ത ആഴ്ചയോ അവര്‍ എത്തുന്നതോടെ യാത്രയാവാം..
മണ്ണിന്റെ ഇരുണ്ട മറക്ക് അപ്പുറം വെളിച്ചത്തിന്റെ പാതയില്‍ ദേഹി കാത്തു നില്ക്കുന്നുbinduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com2tag:blogger.com,1999:blog-3280745948606450384.post-76916483901987640732011-07-27T09:55:00.001-07:002011-07-27T09:55:56.128-07:00രുചികടലിനപ്പുറം നീ
ശൈത്യം പുതച്ചു..
എങ്കിലും നീ വിയര്‍ക്കുന്നു.
...ഞാനോ,സങ്കട കടലിലും....
സഹനത്തിന്റെ കൊടും ചൂടില്‍.
നിന്റെ വിയര്‍പ്പിനും,
എന്റെ കണ്ണുനീരിനും.
നമുക്കിടയിലുള്ള കടലിനും
ഒരേ രുചി... ..binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com2tag:blogger.com,1999:blog-3280745948606450384.post-25046821974072698242011-07-27T09:54:00.001-07:002011-07-27T09:54:48.374-07:00ആത്മഹത്യാ ശ്രമംമരണ രുചിയറിയാന്‍
കയറില്‍ തൂങ്ങി.
ചതിച്ചത് കയറോ
...കയര്‍ നിര്‍മാതാവോ...
വീണു കിടക്കുമ്പോള്‍
ഒടിഞ്ഞു പോന്ന കഴുക്കോല് ...
അവിടെ ചിരിച്ചത്
മണ്മറഞ്ഞ മുത്തശ്ശനോ
ആശാരിയോ......
ഉത്തരത്തിലെ പല്ലി
ചിലച്ചത്
നഷ്ടപ്പെട്ട എന്റെ മാനത്തിലേക്കോ...binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-33036988463041449492011-07-27T09:52:00.000-07:002011-07-27T09:53:47.603-07:00അമ്മയുടെ ഒസ്യത്ത്മണ്ണ് മക്കള്‍ക്കായി വീതം വെക്കുമ്പോള്‍ ആറടി മണ്ണ് എന്റെ ചുടലക്കായി മാറ്റി വെക്കുന്നു.. അന്നെങ്കിലും ഒരു തുള്ളി കണ്ണീര് അമ്മക്ക് വേണ്ടി നീക്കി വയ്ക്കുക. കോടി മുണ്ടിനും, തോര്ത്തിനുമായി ആരെയും ഓടിക്കണ്ട.. അവകാശികളെ കാത്തു അത് അലമാരയില്‍ ഭദ്രമായി ഇരുപ്പുണ്ട്. ചേതനയറ്റ ദേഹം കുളിപ്പിക്കരുത്, അതിനെ നഗ്നമാക്കി മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു ആത്മാവിന്റെ മാനം കെടുത്തരുത്... കുഴിയില്‍ അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ തീര്‍ക്കണം.. മക്കളെല്ലാം തിരക്കുള്ളവര്‍ ആണ്.. നടുമുറിയില് നിലവിളക്ക് കൊളുത്തി വെക്കരുത്... മകള്കും, മരുമോള്‍ക്കും ഫാനില്ലാതെ പറ്റില്ല, അവര്‍ പ്രാകും.. രാവിലെയുള്ള ബലിതര്‍പ്പണം വേണ്ട.. അമേരിക്കയിലുള്ള മകന് തണുത്ത വെള്ളത്തിലെ കുളി തീരെ പറ്റില്ല.. ചാക്കാല കാണാന്‍ ബന്ധുക്കളും, പരിചയക്കാരും വരേണ്ട.. കാരണം അടുകളയില് പുകയൂതി ചായ ഉണ്ടാക്കിയൊന്നും മരുമോള്‍ക്ക് പരിചയമില്ല.. പുലകുളി, എന്ന പേരില്‍ ചടങ്ങുകള്‍ നടത്തി സദ്യയുണ്ടാക്കി ആരെയും ഊട്ടണ്ട, അവര്‍ക്ക് സദ്യക്ക് കുറ്റം പറഞ്ഞു പോവനല്ലേ., പിന്നെ അതിന്റെ ചിലവിന്റെ പേരില്‍ മക്കള്‍ തമ്മില്‍ ഒരു കശപിശ വേണ്ട... പതിനാരടിയന്തിരത്തിന് ബലിതര്‍പ്പണ യാത്ര വേണ്ട.. അമ്മ പൂര്‍ണ്ണമായ ആത്മ സംത്രിപ്തിയോടെയാണ് പോവുന്നത്... മക്കളെയും മരുമക്കളെയും ഒരു പോലെ കണ്ടു, ഒന്നിനും ഒരാളെയും ബുദ്ധിമുട്ടിക്കാതെ, ആശ്രയിക്കാതെ..ഇനി ആത്മാവിനെ ത്രിപ്തിപ്പെടുതെണ്ട കാര്യമില്ല.. അത് ഗതി കിട്ടാതെ അലയുകയുമില്ല..

അതിന്റെ കര്‍മം മക്കളായി നിലനില്ക്കുന്നുണ്ടല്ലോ...

നിങ്ങളിലൂടെ നിങ്ങളുടെതും...

--binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-51358537917565045682011-07-22T09:38:00.000-07:002011-07-22T09:39:17.517-07:00ഓര്‍മകളില്‍.....അച്ഛന് ,

ഇരുട്ടത്ത് ആടിയുലഞ്ഞു വരുന്ന ഒരു നിഴല്‍ രൂപം.

നിഴലുകള്‍ക്ക് മദ്യത്തിന്റെ

ഗന്ധമെന്നു ചിന്തിച്ചതും...

അമ്മ.......

പെയ്തു ചോരാത്ത മഴയും...

അച്ഛന് എത്തിയാല്‍

പിന്നെ ഉത്സവമേളം...

സന്തോഷത്തിന്റെതല്ല,

സങ്കടത്തിന്റെ,

തെറികളുടെ സ്ത്രോതാങ്ങള്‍ ...

അമ്മയെന്തിനാണ് മൂലയില്‍

മങ്ങിയ ഇരുട്ടില്‍ കൂനി കൂടിയിരുന്നത്;

അച്ഛന്റെ മര്‍ദ്ദനം സഹിക്ക വയ്യാഞ്ഞിട്ടോ,

അതോ സ്വയം ചുരുണ്ട് കൂടിയതോ....

ചിലപ്പോള്‍ നിശബ്ദതയില്‍ നിന്നും

കനത്ത തേങ്ങല്‍ ..

സഹിച്ചു

സഹിച്ചൊടുവില്‍ അമ്മയുടെ ഹൃദയവും

ചുരുങ്ങി തുടങ്ങിയിരിക്കുന്നു..

അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ,

ഒരു പഴന്തുണി ചിത്രം

മനസ്സില്‍ പോറല്‍ വീഴ്ത്തുന്നു....binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com2tag:blogger.com,1999:blog-3280745948606450384.post-26365243593001107622011-07-13T09:19:00.000-07:002011-07-13T09:20:26.390-07:00മരണം..............ദൂരെ നിന്നും ദിഗ്വന്ദരം പൊട്ടുന്ന നിലവിളിയുമായി
പായുന്ന വെളുത്ത വണ്ടി...
എന്റെ ഹൃദയത്തെ പിളര്‍ത്തുന്ന ചോര വെളിച്ചം...
അതിനുള്ളില്‍
മരണത്തിന്റെ നിശബ്ദതയാവില്ല...
തണുപ്പിനു കീഴ്പ്പെടുന്ന ശരീരത്തെ
പൊക്കിയെടുക്കാന്‍
ആത്മാവിനെ സംഘട്ടനം?
ഈ കുതിപ്പിന്റെ കാര്യമില്ല
അപ്പോള്‍ അത് ?
അതെ, മരണം മുട്ടി വിളിക്കുമ്പോള്‍
കൊണ്ടുപോകരുതെയെന്ന
പ്രാണന്റെ അപേക്ഷ..
അനങ്ങാത്ത കരങ്ങള്‍
സഹായം തേടി വായുവില്‍ വീശുന്നുവെന്ന
ചിന്തയോടെ ഉറക്കെ കരയാന്‍ ശ്രമിച്ചും...
പരാജയപ്പെട്ടും...
ആ വേദന
വണ്ടിയില്‍ ഇരിക്കുന്നവരിലും
പാതയുടെ പരിസരങ്ങളിലും...
മരണ ഭീതി ചുവന്ന നോട്ടവുമായി
എന്നിലേക്ക്...
നാളെ ഞാനോ ഇര.....binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com0tag:blogger.com,1999:blog-3280745948606450384.post-59972753881902172222011-07-09T09:04:00.000-07:002011-07-09T09:05:05.938-07:00അമ്മ.....തണലും തണുപ്പുമേകുന്ന ആല്‍മരം പോലെയാണ് അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട് മുഖം ചേര്‍ക്കുന്നു.. അപ്പോള്‍ ഇരമ്പു കേള്‍ക്കുന്നത് സ്നേഹത്തിന്റെ പാലാഴി.

ഇപ്പോള്‍ മടക്ക യാത്രക്കൊരുങ്ങി കട്ടിലില്‍ കിടക്കുമ്പോള്‍ മാപ്പ് ചോദിക്കുകയാണ് എന്റെ അമ്മയോട് , ഈ പാപി പുറപ്പെടുമ്പോള്‍ കരുണയുടെ വെളിച്ചം അനുഗമിക്കണേ... അറിയാതെ ചെയ്ത തെറ്റുകള്‍ക്ക്.. നീ നല്കിയ വാല്‍സല്യത്തിന്റെ ആഴമറിഞ്ഞത് എത്രയോ വൈകിയിട്ടാണ്..

മുതിരുന്ന എന്നെ അങ്കലാപ്പോടെ നോക്കി നിന്നത്. താളം തെറ്റിയ നെഞ്ചിടിപ്പും...

ഇത്തിരി വൈകുമ്പോഴെക്കും വഴികണ്ണും നട്ടുള്ള നിന്റെ കാത്തിരിപ്പിന് വേവലാതികള്‍ ... കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ വരച്ച നിയന്ത്രണ രേഖകളോട് ഞാന്‍ കലഹിച്ചതും പിണങ്ങി അത്താഴം വെടിഞ്ഞു കിടന്നതും.. കല്പ്പനകളോട് കയര്‍ത്തു ഞാന്‍ നിഷേധി ആയപ്പോള്‍ നിന്റെ പിണക്കങ്ങളുടെ രാപകലുകള്‍ ...

മുലപ്പാല്‍ ചുരത്തിയ മാറിടത്തില്‍ മാരകരോഗം പിടിമുറുക്കിയപ്പോള്‍ നിന്റെ മനസ്സിന്റെ നൊമ്പരം.., നിന്റെ നെഞ്ചില്‍ നെരിപ്പോട് പുകഞ്ഞത്.. നിന്റെ കണ്ണില്‍ പെയ്യാതെ തുളുമ്പി വന്ന ആര്‍ദ്രത.. കാന്‍സര്‍ വാര്‍ഡിനു മരണത്തിന്റെ മണം എന്ന് പറഞ്ഞതിന്റെ നടുക്കിയ തീവ്രത..... ജീവിതം എന്തെന്നറിയുന്നതിനു മുന്‍പേ മകള്‍ മംഗല്യക്കുറി അണിഞ്ഞു കാണാന്‍ നീ കാണിച്ച തിടുക്കതിന്‍ അര്‍ഥം.. ഞാന്‍ പടിയിറങ്ങിയപ്പോള്‍ നീ ഇടനെഞ്ഞു പൊട്ടികരഞ്ഞതിന്റെ പൊരുള്‍.. അമ്മൂമ്മ ആയപ്പോള്‍ നിന്റെ മനസ്സിലൂറിയ വാല്സല്യതിന് തിരകള്‍ ...

ഇന്നീ പോക്കുവെയിലില്‍ കിടക്കുമ്പോള്‍ മനം പിടയുന്നു... പലവട്ടം ഏകിയ മുറിപ്പാടുകള്‍ എന്നില്‍ മിഴിവോടെ...

ഒരമ്മ ആയപ്പോഴാണ് ഞാന്‍ നീയായത്. നിന്റെ അതെ വികാരങ്ങള്‍ ഏറ്റുവാങ്ങി ഞാന്‍ എന്റെ മകളിലേക്ക്... നിന്റെ കണ്ണില്‍ പെയ്യാതെ തുളുമ്പി വന്ന ആര്‍ദ്രത തന്നെയാണ് എന്നിലും. മരണത്തിന്റെ മണം എന്ന് പറഞ്ഞതിന്റെ ത്രീവത അടിച്ചു കയറുന്നത് മൂക്കിലോ ആത്മാവിലോ... നീ കാണിച്ച തിടുക്കതിന്‍ അര്‍ഥം, ഇടനെഞ്ഞു പൊട്ടികരഞ്ഞതിന്റെ പൊരുള്‍ , നിന്റെ മനസ്സിലൂറിയ വാല്സല്യത്തി ന്റെ തിരകളും..

എന്റെ മകള്‍ പിറന്നപ്പോള്‍ എന്നില്‍ നിറഞ്ഞ കണ്ണീരിലൂടെ എന്റെ പിറവിയില്‍ ഞാന്‍ കാണാതെ പോയ നിന്റെ കണ്ണീരിനെ സ്പര്‍ശിച്ചു.

എങ്കിലും ഞാന്‍ അറിയാതെ പോകുന്നത്, പിറന്നു വീണ മകള്‍ നിലവിളിയോടെ കിടന്നതിലൂടെ എന്നെ കാണാന്‍ ശ്രമിച്ചെങ്കിലും എന്തിനായിരുന്നു ആ നിലവിളിയെന്നു ഉത്തരം കിട്ടാതെ....binduambadyhttp://www.blogger.com/profile/01497366485105398672noreply@blogger.com3