ചക്രവാളമിപ്പോള്‍ ചുവക്കാറില്ല
ചക്രവാകപ്പക്ഷികള്‍ കരയാറില്ല
ചക്രവാതങ്ങളിപ്പോള്‍ വീശാറില്ല....
ഉരുകുന്ന സൂര്യനും
മൌനമുണ്ണുന്ന പക്ഷികളും
ചലനമറ്റ ഉഷ്ണവാതങ്ങളും
വരളുന്നസന്ധ്യയും മാത്രം...
വരണ്ടൊഴുകുന്ന കാലത്തിന്‍
സാക്ഷ്യപത്രമായി
ഇരുളുന്ന കാഴ്ചകളും
ഊഷരമാമെന്‍ മനസ്സും
ഏകാന്തതയും ഞാനും...
No comments:
Post a Comment