Saturday, September 11, 2010
ഒരു ഒമ്നിയുടെ ആത്മ വിലാപം
എന്നെ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. ഞാനാണ് ഓംനി കാര്‍.ഒരു കാലത്ത് നിങ്ങളെല്ലാം എന്നെ ഇഷ്ടപെട്ടിരുന്നു.ഇപ്പോളും ഞാനുണ്ട് നിങ്ങളുടെ റോഡുകളില്‍. പക്ഷെ ഇപ്പോ എന്നെ ആര്‍ക്കും വേണ്ട. എന്താണ് എനിക്കുള്ള കുറവ്.സൌന്ദര്യമില്ലേ?നിങ്ങള്‍ക്ക് വേണ്ടുന്ന സൌകര്യങ്ങള്‍ ഞാന്‍ നല്‍കുന്നില്ലേ?ആകെയുള്ള ഒരു കുറവ് എ സി ഇല്ല എന്നതാണ്. അത് എന്റെ എഞ്ചിന്‍ സീറ്റിന്റെ അടിയില്‍ ആയതു കൊണ്ടല്ലേ? ബോണട്ടും ഇല്ല. 8 പേര്‍ക്ക് സുഖമായി യാത്ര ചെയ്തു കൂടെ എന്റെ കൂടെ. എന്റെ സീറ്റിന്റെ പ്രത്യേകത കാരണം നിങ്ങള്‍ക്ക് പരസ്പരം മുഖം കണ്ടു കൊണ്ട് സംസാരിച്ചു യാത്ര ചെയ്യാം. കുറെ സാധനങ്ങള്‍ കൊണ്ട് പോവാം. മോശമല്ലാത്ത മയിലെജും ഞാന്‍ തന്നിട്ടുണ്ട്. പിന്നെ ഒരു കുറ്റം പറയാനുള്ളത് മുന്‍ഭാഗം തീരെ ഇല്ലാത്തത് കൊണ്ട് അപകടം സംഭവിച്ചാല്‍ മരണ നിരക്ക് കൂടും എന്നതാണ്. അത് നിങ്ങള്‍ ഡ്രൈവ് ചെയ്യുന്നതിന്റെ കുറ്റം. അല്ലാതെ ഞാന്‍ എന്ത് പിഴച്ചു? നിങ്ങള്‍ക്ക് എപ്പോള്‍ എന്നെ വേണ്ടാതതിന്റെ കാരണം എനിക്കറിയാം. എന്റെ മോശം പ്രതിച്ചായ ആണ് കാരണം. കണ്ണില്‍ കണ്ട സിനിമാകാരെല്ലാം കൂടി എന്നെ തട്ടി കൊണ്ട് പോവുന്നതിനും, ബലാല്‍സംഗത്തിനും ആയി ഉപയോഗിച്ചു. നിങ്ങള്‍ കണ്ടിരിക്കുമല്ലോ നായിക നടന്നു പോവുന്നു. വില്ലന്മാര്‍ ഒമ്നിയില്‍ വരുന്നു. ഡോര്‍ തുറക്കുന്നു, നായികയെ തട്ടി കൊണ്ട് പോവുന്നു. എടുക്കുന്നത് കോടികള്‍ ചിലവഴിച്ച ഹൈടെക് പടമായിരിക്കും. പക്ഷെ ഈ ആവശ്യത്തിനു ഞാന്‍ വേണം. ഫലമോ എനിക്ക്ക് തട്ടി കൊണ്ട് പോവുന്ന കാര്‍ എന്ന പേരും. ഹും മടുത്തു എല്ലാം. ഇപ്പോല്‍ പോയി പോയി ഗുണ്ടാ പിരിവിനും ഞാന്‍ വേണം. ചെറിയ കുട്ടികള്‍ക്ക് പോലും അറിയാം ഇക്കാര്യങ്ങള്‍. എന്റെ മതിപ്പ് എല്ലാരും കൂടി കളഞ്ഞു കുളിച്ചു. ഇ മാരുതിക്ക് എന്റെ ഉത്പാദനം നിര്‍ത്തി എന്നെയങ്ങ് കൊന്നൂടെ.ആര്‍ക്കും വേണ്ടാതെ ഇങ്ങനെ നില്‍ക്കുന്നതിനും ഭേദം അതാണ്. ഒരു സമാധാനം ഉള്ളത് കുട്ടികളെ സ്കൂളില്‍ കൊണ്ട് പോവാന്‍ എന്നെ ഉപയോഗിക്കുന്നു എന്നതാണ്. എന്നെങ്കിലും എന്റെ രാശി തെളിയും എന്ന ആത്മ വിശ്വാസത്തോടെ ഞാന്‍ എന്റെ പ്രയാണം തുടരട്ടെ.
Subscribe to:
Post Comments (Atom)
very good
ReplyDeletebindu chechi njaanum vagam kettooo oru omini....
ReplyDeleteomini chechi vishamikandaaa.....
(enthyalum nalla oru aashayam kettoo chechii....eniyum ithupole ulla prathikzikunnu chirikanaum chindikanaum...)
oru padu snehathode aniyan..AGHIL...
ഹി..ഹി. ഇത് കൊള്ളാല്ലോ.. പുതുമയുള്ള ഒരു പോസ്റ്റ്..
ReplyDeletekollaam....rasamundu...thudaruka...
ReplyDeletepavam omini.athunte sankadam kanan chechiyenkilum undayallo!
ReplyDeleteha ha.. kollam chechiii :D
ReplyDelete