Friday, June 8, 2012
മരണം മണക്കുന്ന
ആ ഐ സി യു
ശീതിളിമയില്‍
മസ്തിഷ്കം
അവസാന തുടിപ്പിനെ
വാരിപ്പുണര്ന്നപ്പോള്,
മറ്റാര്‍ക്കോ
വഴികാട്ടുവാന്‍
വിധിച്ചുകൊണ്ട്
വേര്‍പ്പെട്ടുപോകുന്ന
ആ മിഴികള്‍,
രണ്ടുതുള്ളി
പൊഴിച്ചു..
ഹൃദയം ഒന്നു പിടച്ചു..
അത്
ദേഹിയെ വിട്ടൊഴിയുന്ന
നൊമ്പരമോ ....?
അതോ
മറ്റൊരു
ദേഹത്തിലേക്കുള്ള
കൂടുമാറ്റത്തിന്
മനം നൊന്തുള്ള
പിടച്ചിലോ ... ?
Subscribe to:
Posts (Atom)