Sunday, March 18, 2012
ഒന്ന് ചെവിയോര്‍ത്താല്‍ നിനക്ക് കേള്‍ക്കാം എന്റെ വേനല്‍ പൂക്കുന്നതിന്റെ നിലക്കാത്ത മര്‍മരം,ഒന്ന് നോക്കിയാല്‍ നിനക്ക് കാണാം എന്റെ സ്വപ്നങ്ങളില്‍ നിന്നും നിലാവ് നടന്നു മാഞ്ഞതിന്റെ കാല്‍പ്പാടുകള്‍..ഇപ്പോള്‍ എനിക്ക് ചുറ്റും കനത്ത മൂടല്‍മഞ്ഞിന്റെ നിശബ്ദത മാത്രം..മടക്കയാത്രയ്ക്കുള്ള ആഞ്ജ കര്‍ണ്ണങ്ങളെ അസ്വസ്ഥമാക്കുന്നു.ഇനിയെനിക്ക് വേരുകള്‍ ഇല്ലിവിടെ..മടക്കയാത്ര എന്ന് ഞാന്‍ പറയുന്നുവല്ലേ. ശരിക്കും മരണം ഒരു മടക്കയാത്ര ആണോ? അതൊരു പറിച്ചു നടലല്ലേ? ഒരു പുതിയ ഇടത്തിലേക്ക്, മുന്നേ മടങ്ങിപോയ പ്രിയപ്പെട്ടവരെ കണ്ടെത്താനുള്ള ഒരു പറിച്ചുനടല്‍"....
Subscribe to:
Post Comments (Atom)
അതെ, അതൊരു പറിച്ചു നടലായിരിക്കാം....
ReplyDeleteപക്ഷെ കൂടുതല്‍ പ്രിയപ്പെട്ടവരു ഉപേക്ഷിച്ചു പോകുമ്പോള്‍ , അതൊരു വെറും പറിച്ചു നടലാകുമോ?
നല്ല ചിന്ത , ആശംസകള്‍
പിന്നെ , ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്ന് ഒഴിവാക്കണം.
dashboard-settings-comments- show word varification - select no(or un check )