Saturday, June 11, 2011

ഇന്നലെ ഒരു കുഞ്ഞു താരം ,
എന്നെ നോക്കി കണ്ണു ചിമ്മി..
എന്‍ ജനാലക്കരികില്‍ വന്നു നിന്നു,
എന്നെ കാണാന്‍, കൂടെ കൂട്ടാന്‍..
ഭൂമിയില്‍ നിന്നും മറഞ്ഞവര്‍ നക്ഷത്രങ്ങള്‍ ആയി പുനര്‍ജനിക്കുമെന്നല്ലേ ?
അങ്ങനെയെങ്കില്‍ ആ കുഞ്ഞു നക്ഷത്രം എന്റെ ആരാവാം???....ആ നക്ഷത്രം അതാണ്........
ഭൂമിയില്‍ പിറവിയെടുക്കും മുന്നേ, എന്നില്‍ നിന്നും അടര്‍ന്നു പോയ എന്റെ പാതി....
ഇന്നലെ വന്നു ഒളി കണ്ണാല്‍ ചോദിക്കുകയാണ് എന്നോട്...
ഏന്തേ നീ എന്നെ തിരിച്ചറിയുന്നില്ല??

No comments:

Post a Comment