Sunday, July 31, 2011

നിഴല്‍ ..............

ഉച്ചമയക്കത്തിലെ .ഉള്‍വിളി.. അല്ലെങ്കില്‍ വെളിപാടോ.. .മനസ്സ് മന്ത്രിച്ചു, അത് നീ തന്നെ....
മയക്കം വിട്ടുണരാന്‍ മടി കാണിച്ച മിഴികളെ ഉണര്‍ത്തി, ചുറ്റിലും തിരയുകയായിരുന്നു.. എങ്ങും ശൂന്യം.. മിഴികള്‍ക്ക് പരിഭവം, മനസ്സിന് നൊമ്പരം... ഒരു ആള്‍രൂപം പോലെ കണ്ടു തിരിഞ്ഞതും നിന്നെ ഓര്‍ത്തതും ഒരേ നിമിഷം....
പക്ഷെ കണ്ടത് എന്റെ തന്നെ ...നിഴലിനെ... കദനം നിറഞ്ഞ ഒരു ചിരി വരുത്തികൊണ്ട് നിഴലെനോട് ചോദിച്ചു..
അവനെന്നു കരുതിയല്ലേ നീ?
ഹൃദയത്തില്‍ തൊട്ടു, കൂടെയുണ്ട് എന്ന് ആശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെയും ശൂന്യത .. മയങ്ങുനതിനു മുന്നേ വരെ കൂടെ ഉണ്ടായിരുനല്ലോ നീ.. എന്റെ വാശികളെയും, കുസൃതികളെയും സഹിച്ചു, സ്നേഹം കൊണ്ട് എന്നെ തോല്പിക്കാന്‍ മത്സരിച്ചു..
അതെ, ഏറെ നേരമായില്ല നീ പടിയിറങ്ങിയിട്ട്...അതും എന്നോടൊന്നും പറയാതെ, ഒരു പിന്‍നോട്ടം പോലും ഇല്ലാതെ...
ഞാനിപ്പോള്‍ എവിടെയാണ്? ഏതാനും നിഴലുകള്‍ എന്നെ വളയുന്നു...
ഞാനൊരു നിഴലിലേക്ക്‌ മാറി സന്ധ്യയില്‍ അലിയാന്‍ നില്‍ക്കുകയാണോ..?

4 comments:

  1. നിഴലുകളും,ഈ ശൂന്യതയും ചിന്തകളെ ഏതോലോകത്തിലെത്തിക്കുന്നു.വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം

    ReplyDelete
  2. നന്നായിരിക്കുന്നു ...
    പുതിയ ഒരു നിഴലിനെ പരിചയപ്പെടണമെങ്കില്‍ ഈ ലിങ്ക് നോക്കുക
    http://manodalangal.blogspot.com/2011/08/blog-post.html

    ReplyDelete
  3. ഇഷ്ടപ്പെട്ടു

    ReplyDelete
  4. നാം സത്യമെന്ന് കരുതുന്നതോക്കെയും വെറും നിഴലുകള്‍ ആണെന്ന് വളരെ വൈകിയേ തിരിച്ചറിയു....
    നന്നായി....ആശംസകള്‍...

    ReplyDelete